Kerala

അഴിമതി രഹിത തുടര്‍ഭരണം : സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ടിയുടെ ഉന്നത ജനകീയ നേതാക്കളും യുവാക്കളും കലാകാരന്‍മാരും വിവിധമേഖലകളിലെ വിദഗ്ധരുമടങ്ങുന്നവരാണ് മതനിരപേക്ഷ കേരളത്തിനായി ജനവിധിതേടുന്നത്. 85 സീറ്റില്‍ 83 സ്ഥാനാര്‍ഥികളുടെ പേരാണ് പ്രഖ്യാപിച്ചത്. 12 വനിതകളും 9 സ്വതന്ത്രരും സ്ഥാനാര്‍ഥികളായുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ഥികളായി 74 പേരേയും സിപിഎം സ്വതന്ത്രരായ 9 പേരെയുമാണ് ഇന്ന് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.
പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തില്‍നിന്ന് ജനവിധി തേടും . കേന്ദ്ര കമ്മിറ്റിഅംഗവും ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ(മട്ടന്നൂര്‍) , കേന്ദ്ര കമ്മിറ്റിഅംഗങ്ങളായ എം വി ഗോവിന്ദന്‍(തളിപറമ്പ്) , കെ രാധാകൃഷ്ണന്‍ (ചേലക്കര)എന്നിവരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുമായ മന്ത്രിമാരുമായ എം എം മണി(ഉടുമ്പന്‍ചോല ), ടി പി രാമകൃഷ്ണന്‍ (പേരാമ്പ്ര), സെക്രട്ടേറിയറ്റ് അംഗങ്ങളായ പി രാജീവ് (കളമശ്ശേരി), കെ എന്‍ ബാലഗോപാല്‍(കൊട്ടാരക്കര) എന്നിവരും മത്സരരംഗത്തുണ്ട്. കലാകാരന്‍മാരായ മുകേഷും (കൊല്ലം)ദലിമയും (അരൂര്‍) , അസ്ഥിരോഗ വിദഗ്ധനായ ഡോ. ജെ ജേക്കബും (തൃക്കാക്കര)മത്സരരംഗത്തുണ്ട്. കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 33എംഎല്‍എമാരും 5 മന്ത്രിമാരും മത്സരിക്കുന്നില്ല.

സ്ഥാനാര്‍ഥി പട്ടിക താഴെ

കാസര്‍ഗോഡ്

ഉദുമ സി എച്ച് കുഞ്ഞമ്പു
തൃക്കരിപ്പൂര്‍ എം വി രാജഗോപാലന്‍

കണ്ണൂര്‍
പയ്യന്നൂര്‍ ടി ഐ മധുസൂദനന്‍
കല്ല്യാശ്ശേരി എം വിജിന്‍
തളിപ്പറമ്പ് എം വി ഗോവിന്ദന്‍
അഴീക്കോട് കെ വി സുമേഷ്
ധര്‍മ്മടം പിണറായി വിജയന്‍
തലശ്ശേരി എ എന്‍ ഷംസീര്‍
മട്ടന്നൂര്‍ കെ കെ ശൈലജ
പേരാവൂര്‍ സക്കീര്‍ ഹുസൈന്‍

വയനാട്
മാനന്തവാടി ഒ.ആര്‍. കേളു
സുല്‍ത്താന്‍ബത്തേരി എം എസ് വിശ്വനാഥന്‍

കോഴിക്കോട്

കൊയിലാണ്ടി കാനത്തില്‍ ജമീല
പേരാമ്പ്ര -ടി.പി. രാമകൃഷ്ണന്‍
ബാലുശ്ശേരി സച്ചിന്‍ ദേവ്
കോഴിക്കോട് വടക്ക് -തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍ -പി.എ. മുഹമ്മദ് റിയാസ്
കുന്ദമംഗലം പി ടി എ റഹിം
കൊടുവള്ളി കാരാട്ട് റസാക്ക്
തിരുവമ്പാടി ലിന്റോ ജോസഫ്

മലപ്പുറം
കൊണ്ടോട്ടി സുലൈമാന്‍ ഹാജി
നിലമ്പൂര്‍ പി.വി. അന്‍വര്‍
വണ്ടൂര്‍ പി മിഥുന
പെരിന്തല്‍മണ്ണ കെ.പി. മുഹമ്മദ് മുസ്തഫ
മങ്കട ടി കെ റഷീദലി
മലപ്പുറം പാലൊളി അബ്ദുറഹ്മാന്‍
വേങ്ങര പി ജിജി
താനൂര്‍ -വി. അബ്ദുറഹ്മാന്‍
തിരൂര്‍ -ഗഫൂര്‍ ലില്ലീസ്
തവനൂര്‍ കെ.ടി. ജലീല്‍
പൊന്നാനി -പി. നന്ദകുമാര്‍

പാലക്കാട്
തൃത്താല എം.ബി. രാജേഷ്
ഷൊര്‍ണ്ണൂര്‍ പി മമ്മിക്കുട്ടി
ഒറ്റപ്പാലം പ്രേംകുമാര്‍
കോങ്ങാട് കെ ശാന്തകുമാരി
മലമ്പുഴ എ പ്രഭാകരന്‍
പാലക്കാട് : അഡ്വ.സി പി പ്രമോദ് കുമാര്‍
തരൂര്‍ പി പി സുമോദ്
നെന്മാറ കെ. ബാബു
ആലത്തൂര്‍ കെ.ഡി. പ്രസേനന്‍

തൃശൂര്‍
ചേലക്കര കെ. രാധാകൃഷ്ണന്‍
കുന്നംകുളം എ.സി. മൊയ്തീന്‍
ഗുരുവായൂര്‍ എം കെ അക്ബര്‍
മണലൂര്‍ മുരളി പെരുനെല്ലി
വടക്കാഞ്ചേരി സേവ്യര്‍ ചിറ്റിലപ്പള്ളി
ഇരിങ്ങാലക്കുട ആര്‍. ബിന്ദു
പുതുക്കാട് കെ.കെ. രാമചന്ദ്രന്‍

എറണാകുളം

ആലുവ ഷെല്‍ന നിഷാദ്
കളമശ്ശേരി പി രാജീവ്
വൈപ്പിന്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍
കൊച്ചി കെ.ജെ. മാക്‌സി
തൃപ്പൂണിത്തുറ എം. സ്വരാജ്
എറണാകുളം ഷാജി ജോര്‍ജ്
തൃക്കാക്കര ഡോ. ജെ ജേക്കബ്ബ്
കുന്നത്തുനാട് പി വി ശ്രീനിജന്‍
കോതമംഗലം -ആന്റണി ജോണ്‍

ഇടുക്കി

ഉടുമ്പന്‍ചോല എം എം മണി

കോട്ടയം

ഏറ്റുമാനൂര്‍ -വി.എന്‍. വാസവന്‍
കോട്ടയം കെ. അനില്‍കുമാര്‍
പുതുപ്പള്ളി ജെയ്ക്ക് സി. തോമസ്

ആലപ്പുഴ
അരൂര്‍ -ദലീമ ജോജോ
ആലപ്പുഴ -പി.പി. ചിത്തരഞ്ജന്‍
അമ്പലപ്പുഴ -എച്ച്. സലാം
കായംകുളം -യു. പ്രതിഭ
മാവേലിക്കര എം.എസ്. അരുണ്‍ കുമാര്‍
ചെങ്ങന്നൂര്‍ -സജി ചെറിയാന്‍

പത്തനംതിട്ട
ആറന്മുള -വീണാ ജോര്‍ജ്
കോന്നി -കെ.യു. ജനീഷ് കുമാര്‍

കൊല്ലം
ചവറ ഡോ. സുജിത്ത് വിജയന്‍
കൊട്ടാരക്കര -കെ.എന്‍. ബാലഗോപാല്‍
കുണ്ടറ -ജെ. മേഴ്സിക്കുട്ടിയമ്മ
കൊല്ലം -എം. മുകേഷ്

ഇരവിപുരം -എം. നൗഷാദ്

തിരുവനന്തപുരം
വര്‍ക്കല -വി. ജോയ്
ആറ്റിങ്ങല്‍ -ഒ.എസ്. അംബിക
വാമനപുരം -ഡി.കെ. മുരളി
കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍
വട്ടിയൂര്‍ക്കാവ് -വി.കെ. പ്രശാന്ത്
നേമം -വി. ശിവന്‍കുട്ടി
അരുവിക്കര -ജി. സ്റ്റീഫന്‍
പാറശ്ശാല -സി.കെ. ഹരീന്ദ്രന്‍
കാട്ടാക്കട -ഐ.ബി. സതീഷ്
നെയ്യാറ്റിന്‍കര -കെ. ആന്‍സലന്‍

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.