ജിദ്ദ : അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 121 പേരെ ഒക്‌ടോബറിൽ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആൻഡ് ആന്‍റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. കൈക്കൂലി, അധികാര ദുര്‍വിനിയോഗം എന്നീ കേസുകളില്‍ ആകെ 232 പേരെയാണ് കഴിഞ്ഞ മാസം ചോദ്യം ചെയ്തത്. കുറ്റക്കാരാണെന്ന് തെളിഞ്ഞ 121 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ആഭ്യന്തര, നീതിന്യായ, നാഷണല്‍ ഗാര്‍ഡ്, മുനിസിപ്പല്‍-പാര്‍പ്പിടകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരും അറസ്റ്റിലായ കൂട്ടത്തിലുണ്ട്. പ്രതികള്‍ക്കെതിരായ കേസുകള്‍ കോടതിക്ക് കൈമാറും. അഴിമതിയും അധികാര ദുര്‍വിനിയോഗവും മറ്റും സംശയിച്ച് ഒക്‌ടോബറിലെ വിവിധ പ്രവിശ്യകളില്‍ 1,903 ഫീല്‍ഡ് പരിശോധനകളാണ് നടത്തിയതെന്നും ഓവര്‍സൈറ്റ് ആൻഡ് ആന്‍റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.