Home

‘അഴകിന് അഴകേ കണിമലരെ വിടരാന്‍ വെമ്പും റോജ പൂവേ…’; ബാഹുബലി ഗായിക നയന നായര്‍ പാടിയ റൂട്ട്മാപ്പിലെ ഗാനം റിലീസായി

ഏറെ പ്രണയാതുരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകരായ നിഖില്‍ മാ ത്യുവും നയന നായരുമാണ്. ശരത്ത് രമേഷിന്റെ വരികള്‍ക്ക് പ്രശാന്ത് കര്‍മ്മയാണ് സം ഗീതം നല്‍കിയിരിക്കുന്നത്. ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ‘റൂ ട്ട് മാപ്പ്’
– പി ആര്‍ സുമേരന്‍

കൊച്ചി: മലയാളത്തിലിതാ മറ്റൊരു പ്രണയവസന്തമായി റൂട്ട്മാപ്പിലെ പ്രണയഗാനമെത്തി. നവാഗത സം വിധായകന്‍ സൂരജ് സുകുമാര്‍ നായര്‍ ഒരുക്കിയ റൂട്ട്മാപ്പിലെ ഗാനം റിലീസായി. മലയാളികളുടെ പ്രിയ താ രങ്ങള്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

ഏറെ പ്രണയാതുരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകരായ നിഖില്‍ മാത്യുവും നയന നാ യരുമാണ്. ശരത്ത് രമേഷിന്റെ വരികള്‍ക്ക് പ്രശാന്ത് കര്‍മ്മയാണ് സം ഗീതം നല്‍കിയിരിക്കുന്നത്. ഇതി നോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ‘റൂട്ട് മാപ്പ്’. താമസിയാതെ ചിത്രം പ്രേക്ഷകരിലെത്തും. പത്മശ്രീ മീഡിയയുടെ ബാനറില്‍ ശബരീനാഥ് ജി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവ സം വിധായകനായ സൂരജ് സുകുമാര്‍ നായരാണ്.

ലോക്ഡൗണ്‍ സമയത്ത് പൂര്‍ണമായും പൊളിഞ്ഞ് കിടന്ന ഗോഡൗണില്‍ കലാസംവിധായകന്‍ മനോജ് ഗ്രീന്‍വുഡ്‌സിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ സെറ്റാണ് ഗാനത്തിന്റെ  ഹൈലൈറ്റ്. സംഗീതാ സ്വാദകരുടെ മനം കവര്‍ന്ന പ്രിയഗായകര്‍ നിഖില്‍ മാത്യുവും ബാഹുബലി ഗായിക നയ നനായരും ചേര്‍ ന്ന് ആലപിച്ച ഈ പ്രണയാതുരഗാനത്തിന് അനീഷ് റഹ്‌മാനാണ് കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

ലോക്ഡൗണ്‍ കാലം മലയാളികള്‍ക്ക് എത്രയെത്ര അനുഭവങ്ങളാണ് നല്‍കിയത്. മധുരവും ക യ്പും നിറഞ്ഞ ഒത്തിരിയൊത്തിരി ഓര്‍മ്മകളുടെ കാലം കൂടിയാണ് ലോക്ഡൗണ്‍. മലയാളികള്‍ ക്ക് മായാത്ത ഓര്‍മ്മകള്‍ പങ്കിട്ടുകൊണ്ടാണ് കോവിഡ് കാലത്തെ ലോക്ഡൗണ്‍ അനുഭവങ്ങള്‍. ലോക്ഡൗണ്‍ കാലത്തെ വളരെ വ്യത്യസ്തമായ അനുഭവത്തെ പ്രമേയമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് ‘റൂട്ട് മാപ്പ്’.

ഏറെ കൗതുകരമായ സംഭവത്തെ സസ്‌പെന്‍സും കോമഡിയും ചേര്‍ത്ത് അവതരിപ്പിക്കുകയാണ്. സെ ന്‍സറിങ് പൂര്‍ത്തിയായ ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും. ചെന്നൈ,തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കോവിഡ് പശ്ചാത്തലത്തി ല്‍ സൂരജ് സുകുമാരന്‍ നായരും, അരുണ്‍ കായംകുളവും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരു ക്കിയത്. ആഷിക് ബാബു, അരുണ്‍ ടി ശശി എന്നിവരാണ് ‘റൂട്ട്മാപ്പിന്’ക്യാമറ ചലിപ്പിച്ചത്. മക്ബൂല്‍ സല്‍ മാന്‍, സുനില്‍ സുഗത, നാരായണന്‍കുട്ടി, ഷാജു ശ്രീധര്‍, ആനന്ദ് മന്മഥന്‍, ഗോപു കിരണ്‍, ദീപക് ദിലീപ്, സിന്‍സീര്‍, പൂജിത, എയ്ഞ്ചല്‍, ശ്രുതി, രാജേശ്വരി, ഡിജോ ജോസ് ആന്റണി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പി ആര്‍ സുമേരന്‍ (പിആര്‍ഒ – 9446190254)

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.