മസ്‌കത്ത് : അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ സെമി ഉറപ്പിച്ച് ഒമാന്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ യുഎഇയെ 1-1ന് സമനിലയില്‍ തളച്ച് ഗ്രൂപ്പ് എയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ചെമ്പടയുടെ സെമി പ്രവേശനം. മൂന്ന് കളിയില്‍ ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റാണ് ഒമാനുള്ളത്.
20ാം മിനുട്ടില്‍ യുഎഇക്കുവേണ്ടി യഹ്‌യ ഗസാനിയയും 79ാം മിനുട്ടില്‍ ഒമാനുവേണ്ടി അബ്ദുര്‍റഹ്മാന്‍ അല്‍ മുശൈഫിരിയുമാണ് വലകുലുക്കിയത്. കളിയുടെ അധിക സമയത്ത് ലഭിച്ച യുഎഇക്ക് അനുകൂലമായ പെനാല്‍റ്റി ഒമാന്‍ ഗോളി ഇബ്‌റാഹിം അല്‍ മുഖൈനി വളരെ വിദഗ്ധമായി തടുത്തിടുകയായിരുന്നു. യുഎഇയുടെ അനവധി ഷോട്ടുകളെ തടഞ്ഞ ഇബ്‌റാഹിം അല്‍ മുഖൈനിയാണ് കളിയിലെ താരം.
ഡിസംബര്‍ 30ന് കുവൈത്ത് സിറ്റിയില്‍ നടന്ന സെമി പോരാട്ടങ്ങളിലേക്ക് ഗ്രൂപ്പ് എയില്‍ നിന്നും ഒമാന് പുറമെ ആതിഥേയരും സെമിയിലെത്തി. ഇന്ന് നടക്കുന്ന മത്സരങ്ങളിലെ ഫലം കൂടി പരിഗണിച്ചാകും സെമിയിലെ അടുത്ത രണ്ട് സ്ഥാനക്കാരെ കണ്ടെത്തുക.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.