റിയാദ് : അറബിക് ഭാഷ പഠനത്തിനായി പുതിയ പദ്ധതി ആരംഭിച്ച് സൗദിയിലെ കിംഗ് സൽമാൻ ഗ്ലോബൽ അക്കാദമി. അമേരിക്കയിലെ ഇന്ത്യൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചായിരിക്കും പദ്ധതി. വിദേശികളെ അറബിക് അധ്യാപക മേഖലയിലേക്ക് കൊണ്ട് വരുകയാണ് ലക്ഷ്യം. അറബിക് ഭാഷ മാതൃ ഭാഷ അല്ലാത്തവർക്കായാണ് പദ്ധതി ഒരുങ്ങുന്നത്. ഇത്തരം ആളുകളെ കൂടി അറബിക് അധ്യാപക മേഖലയിൽ പരിശീലനം നൽകുകയാണ് ലക്ഷ്യം. പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലന പരിപാടി. ഏപ്രിൽ 8 വരെയായിരിക്കും പരിശീലന പരിപാടി തുടരുക. ഭാഷ പരിശോധന, ഹംസ അക്കാദമിക് ടെസ്റ്റിനുള്ള പരിശീലനം, നൂതന അധ്യാപന സാങ്കേതികതകളുടെ പരിശീലനം, പ്രൊഫഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് സെഷനുകൾ തുടങ്ങിയവയിലാണ് പരിശീലനം നൽകുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അറബിക് ഭാഷാ വിദ്യാഭ്യാസ രീതികൾ മനസ്സിലാക്കാനും, അക്കാദമിക് വിദഗ്ധത പങ്കുവെക്കാനും ഇതിലൂടെ ഉദ്യോഗാർത്ഥികൾക്ക് അവസരമൊരുങ്ങും. പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ സെമിനാറും സംഘടിപ്പിക്കും. അറബി ഭാഷയെ വികസിപ്പിക്കുന്നതിനും, ഉയർന്ന യോഗ്യതയുള്ള അധ്യാപകരെ വാർത്തെടുക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.