Breaking News

അറഫയിലെ ഹജ്ജ് ഒരുക്കങ്ങൾ: ആഭ്യന്തര മന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ഊ​ദ് നിരീക്ഷണ സന്ദർശനം നടത്തി

ജിദ്ദ: 2025-ലെ ഹജ്ജ് തീർഥാടനത്തിനായി അറഫയിൽ ഒരുക്കിയ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും സൗദി അറേബ്യയുടെ ആഭ്യന്തരമന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് നേരിട്ടെത്തി പരിശോധന നടത്തി. വിവിധ വകുപ്പുകൾയുടെ കീഴിൽ നടപ്പാക്കിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും മുന്നൊരുക്കങ്ങൾ ഉറപ്പാക്കുന്നതിനുമായി അദേഹം മുത്വവഫ് സ്ഥാപങ്ങളുമായി കൂടിക്കാഴ്ച നടത്തി.

ഹജ്ജ് തീർഥാടകർക്ക് സുരക്ഷിതവും ക്രമവത്തുമായ അന്തരീക്ഷം ഒരുക്കാൻ മുത്വവഫ് സ്ഥാപങ്ങൾ, സുരക്ഷാ ഏജൻസികൾ, സൈനിക വിഭാഗങ്ങൾ എന്നിവ തമ്മിലുള്ള സമന്വയപ്രവർത്തനത്തിന് പ്രധാന്യം നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി നിർദേശിച്ചു. ഹജ്ജിന്റെ എല്ലാ ഘട്ടങ്ങളിലും തീർഥാടകർക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ എല്ലാ വിഭാഗങ്ങൾക്കും ആവശ്യമായ സൗകര്യങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പുകൾ, സേവനങ്ങൾ

അറഫയിലെ വിവിധ ഇടങ്ങളിലായി വിശാലമായ ക്യാമ്പുകൾ, താമസ സൗകര്യങ്ങൾ, മെഡിക്കൽ, പാനീയജല വിതരണ സംവിധാനങ്ങൾ, അടിയന്തര പ്രതികരണ സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജിനായി നവീകരിച്ച ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങൾ ആഭ്യന്തരമന്ത്രി നേരിട്ട് വിലയിരുത്തുകയും തത്സമയ നിരീക്ഷണത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു.

സൗദിയിലെ സുരക്ഷാ സംവിധാനങ്ങൾ ഏകജാലകമായി പ്രവർത്തിക്കുകയാണ്. നിലവിൽ ലഭ്യമായ എല്ലാ കണക്കുകളും സൂചനകളും നല്ല പ്രതിഫലനങ്ങളാണ് നൽകുന്നത്, എന്നാല്‍ ഓരോ ഘട്ടവും കൃത്യതയോടെ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ തത്സമയ നിരീക്ഷണം നിർണായകമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.