അരുവിക്കരയില്‍ വികെ മധു സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു സൂചനയെങ്കിലും ഒടുവില്‍ ജി സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ തിര ഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മാറി നിന്ന മധു അവസാന ഘട്ടത്തിലായിരുന്നു പ്രചാരണ രംഗത്തേക്ക് വന്നത്
തിരുവനന്തപുരം: അരുവിക്കരയിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി അഡ്വ. ജി സ്റ്റീഫനെ കാലുവാരാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം വി കെ മധുവിനെതി രെ പാര്‍ട്ടി നടപടിയെടുത്തേക്കും. അരുവിക്കരയില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം വികെ മധു സ്ഥാനാ ര്‍ത്ഥി യാ കുമെന്ന് അവസാന നിമിഷം വരെ ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍, ക്രിസ്ത്യന്‍ നാടാര്‍ സാമു ദായിക പരിഗണനയില്‍ മധു സ്ഥാനാ ര്‍ത്ഥി പട്ടികയില്‍ നിന്ന് പുറത്താവുകയായിരുന്നു.
വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലി വികെ മധുവിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. മധുവിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും തരംതാഴ്ത്തിയേക്കും. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റി പോര്‍ട്ടിലാണ് ശുപാര്‍ശ. വെള്ളിയാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമുണ്ടാ യേക്കും.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി ജയന്‍ബാബു, സി അജയകുമാര്‍, കെസി വിക്ര മന്‍ എന്നിവരാണ് അന്വേഷണ സമിതിയി ല്‍ ഉണ്ടായിരുന്നത്.
അരുവിക്കരയില്‍ വികെ മധു സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു സൂചനയെങ്കിലും ഒടുവില്‍ ജി സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങ ളില്‍ നിന്നും മാറി നിന്ന മധു അവസാന ഘട്ടത്തിലായിരുന്നു പ്രചാരണ രംഗത്തേക്ക് വന്നത്. അരു വിക്കരയില്‍ 5046 വോട്ടിന് കെഎസ് ശബരീനാഥിനെയാണ് സ്റ്റീഫന്‍ പരാജയപ്പെടുത്തിയത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.