13 നിത്യോപയോഗ ഉത്പന്നങ്ങള്‍ക്ക് സപ്ലൈകോ ആറ് വര്‍ഷമായി വില വര്‍ധിപ്പിച്ചിട്ടില്ല. മാര്‍ക്കറ്റ് വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമ്പത് ശതമാനം വില കുറച്ചാണ് ഈ ഉത്പന്നങ്ങള്‍ സ്പ്ലൈകോ വില്‍ക്കുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍
തിരുവനന്തപുരം: ഭക്ഷ്യ വില വര്‍ധനവ് പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈയ്സ് മന്ത്രി ജി ആര്‍ അനില്‍.വില വര്‍ധ നയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നു ണ്ടെന്നും 13 സബ്‌സിഡി സാധനങ്ങള്‍ 50 ശതമാനം വിലക്കുറവിലാണ് നല്‍കുന്നതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചെറുപയര്‍, വന്‍കടല, തുവരപരിപ്പ്,വെളിച്ചെണ്ണ,പച്ചരി,ഉലുവ,ഗ്രീന്‍പീസ്,വെള്ളക്കടല,മട്ടയരി,ബിരിയാണി അരി എന്നിവയുടെ വില ഈ മാസം കൂട്ടിയിട്ടില്ല.ഇന്നലെ വില വര്‍ധിപ്പിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടു. വന്‍പയറിന്റെ വില ഇന്ന ലെ 98 ആയി വര്‍ധിപ്പിച്ചു. ഇത് നാലുരൂപ കുറച്ചു 94 ആക്കി. മുളകിന് 134 ആയിരുന്നു, എട്ടു രൂപ കുറച്ച് 124ആ ക്കി.മല്ലി 110ല്‍ നിന്ന് കുറച്ച് 106ആക്കി.
പഞ്ചാസരയ്ക്ക് 39രൂപ ആയിരുന്നു. അമ്പത് പൈസ കുറച്ച് 38 രൂപ 50 പൈസയാക്കി. ജയ അരി 34.50 പൈ സ എന്നതില്‍ 50 പൈസ കുറച്ച് 34ന് കൊടുക്കും. മട്ടയരി 31 രൂപ എന്നത് 30 രൂപ 50 പൈസയ്ക്ക് കൊടു ക്കും. ജീരകം 210 എന്നത് പതിനാല് രൂപ കുറച്ച് 196ന് കൊടുക്കും. കടുകിന് നാലു രൂപ കുറച്ച് 106ന് കൊ ടുക്കുമെന്നും മന്ത്രി പറഞ്ഞു.
35 ഇനം അവശ്യ ഇനങ്ങളാണ് പൊതു വിപണിയെക്കാള്‍ വിലക്കുറവില്‍ സപ്ലൈകോ നല്‍കുന്നത്. 35 ല്‍ 13 സാധനങ്ങള്‍ക്ക് ഒരു രൂപ പോലും വര്‍ധിപ്പിച്ചിട്ടില്ലെന്നും ചില ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതില്‍ സര്‍ക്കാര്‍ ഇടപെട്ട് കുറവ് വരുത്തി. നാളെ മുതല്‍ പുതുക്കിയ വില പ്രാബല്യ ത്തില്‍ വരും. വെളിച്ചെ ണ്ണ,പച്ചരി,ചെറുപയര്‍,ഉഴുന്ന് എന്നിവയ്ക്ക് വിലവര്‍ധന വരുത്തിയിട്ടില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.