ശബരിമല :ശബരിമല സന്നിധാനത്ത് ഭരതനാട്യമാടി റിട്ട.അദ്ധ്യാപിക ഗായ ത്രി വിജയലക്ഷ്മിക്ക് അപൂര്‍വ ഭാഗ്യം. വ്യതമെതുത്ത് കന്നിമല കയറി ദര്‍ശനം നടത്തിയ ശേഷമാണ് ജന്മസാഫല്യമായി അയ്യപ്പന്റെ സ ന്നിധിയില്‍ ഭരതനാ ട്യം അവതരണം.ശനിയാഴ്ച വൈകിട്ട് 7ന് വലിയ പന്തലിലാണ് മകര വിളക്കിന് മുന്നോ ടിയായി അയ്യനെ കാണാനെത്തിയ ആയിരക്കണക്കിന് ഭക്തരുടെ മു ന്നില്‍ ഭരതനാട്യമാടിയതിന്റെ ആഹ്ലാദത്തിലാണ് ഗായത്രി.
ഗണപതി സ്തുതിയോടെയാണ് ഗായന്ത്രി നൃത്തമാരംഭിച്ചത്. തുടര്‍ന്ന് ശിവഭ ഗവാന്റെ സ്വഭാവവും സൗന്ദര്യ വും തോഴിയോട് പ്രകീര്‍ത്തിക്കുന്ന ശിവസ്തുതി യും മുരുകസ്തുതിയും ദേവീസ്തൂതിയും ശ്രീപത്മാഭ സ്തൂതിയും അവസാനമായി അയ്യപ്പസ്തുതിയും ഗായത്രി വിജയലക്ഷ്മി സന്നിധാനത്ത് നിറഞ്ഞ സദസിന് മുന്നില്‍ അവതരിപ്പി ക്കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ അറുപതു കാരി നര്‍ത്തകി.
കൊല്ലം ടി കെ എം എന്‍ജിനീയറിങ് കോളേജില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പായി മിഥിലാലയ ഡാന്‍സ് അക്കാദമിയില്‍ ഗുരു വി.മൈഥിലിയുടെ ശിക്ഷണത്തിലാണ് വിജയലക്ഷമി വീണ്ടും ചിലങ്കകെട്ടിയത്. ആ യാത്രയാണ് ശനിയാഴ്ച അയ്യപ്പ സന്നിധിയിലെത്തിച്ചത്. പഠനകാലത്ത് നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ച് നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഗായത്രി വിജയലക്ഷമി 26-ാം വയസില്‍ ചിലങ്കയൂരി മാറ്റിവെച്ചച്ചാണു എന്‍ജിനീയറിങ് കോളേജിലെ അധ്യാപക ജീവിതത്തിരക്കുകളില്‍ മുഴുകയായിരുന്നു. ഒടുവില്‍ അടിത്തൂള്‍ പറ്റുന്നതിന് മുമ്പ് നൃത്തപരിശീലനം ആരംഭിച്ച അവര്‍ ഏഴുവര്‍ഷം കൊണ്ട് നൃത്ത വേദിയില്‍ സജീവസാന്നിധ്യമാവുകയായിരുന്നു. രണ്ടാം വരവിലെ നൂറാം വേദി സന്നിധാനത്ത് നൃത്തം അവതരിപ്പിക്കാന്‍ കഴിഞ്ഞിതിന്റെ ആഹ്ലാദത്തിലാണ് ഗായത്രി വിജയലക്ഷ്മി.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 75 ഓളം നൃത്തപരിപാടികളാണ് ഈ കലാകാരി അവതരിപ്പിച്ചത്. അമ്മയ്ക്ക് എപ്പോഴും പിന്തുണയുമായി മക്കളായ ഉണ്ണിമായയും യദുകൃഷ്ണനും ഒപ്പമുണ്ട്.എല്ലാം ദൈവഹിതം, വീ ണ്ടും ചിലങ്കയണിയാന്‍ തീരുമാനിച്ചപ്പോള്‍ ഇത്തരത്തിലൊന്നും സംഭവിക്കുമെന്ന് ചിന്തിച്ചിട്ടില്ല. എല്ലാ ത്തിനും നന്ദി പറയാനുളള മക്കളോടും ദൈവത്തിനോടുമാണ് ഗായത്രി വിജയലക്ഷ്മി പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.