കൊച്ചി : താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കാനുള്ള തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നും, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് എന്താണെന്ന് അറിയിച്ചിട്ടില്ലെന്നും നടന്‍ ഷമ്മി തിലകന്‍. അമ്മയില്‍ നി ന്ന് തന്നെ പുറത്താക്കില്ലെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പറ ഞ്ഞു. താനായിട്ട് ആരെയും മാഫിയ സംഘമെന്ന് വിളിച്ചിട്ടില്ലെന്നും തന്റെ വാക്കുകളെ വളച്ചൊടിക്കുക യായിരുന്നെന്നും താരം പറഞ്ഞു.
ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഷമ്മി തിലകനെ പുറത്താ ക്കാന്‍ തീരുമാനമെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അമ്മയുടെ യോഗം ഷ മ്മി തിലകന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനെതിരെയാണ് പ്രതിഷേധം ഉണ്ടായത്. യോഗം ചിത്രീകരിച്ചത് തെറ്റാണെന്നാണു യോഗത്തിലെ പൊതുവികാരം. 2021ല്‍ കൊച്ചിയില്‍ നടന്ന യോഗം ഷമ്മിതിലകന്‍ ചിത്രീകരിച്ചത് വിവാദമായിരുന്നു. കൂടാതെ അ മ്മ ഭാരവാഹികള്‍ക്കെതിരെ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ച തും അച്ചടക്ക ലംഘനമാണെന്നാണ് ഭാരവാഹികളില്‍ പലരുടെയും അഭിപ്രായം.
‘തന്റെ കൂടി പൈസക്കാണ് അമ്മ തുടങ്ങിയത്. അമ്മയുടെ ലെറ്റര്‍ പാഡിന്റെ പൈസ താനാണ് കൊടുത്ത ത്. ആ ലെറ്റര്‍ പാഡില്‍ തന്നെ പുറത്താക്കി എന്നെഴുതി വരട്ടെ. ചി ലര്‍ക്കാണ് തന്നെ പുറത്താക്കാന്‍ താല്‍ പ്പര്യം. അത് അച്ഛനോടുള്ള ദേഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴും താന്‍ അമ്മയുടെ അംഗമാ ണെന്നും വ്യക്തമാക്കി. കാര്യം ബോധ്യപ്പെട്ടാല്‍ നിലപാടില്‍ നിന്ന് അവര്‍ പിന്മാറുമെന്നാണ് പ്രതീക്ഷ. മമ്മൂ ട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്. താന്‍ നല്‍കിയ കത്ത് തൃപ്തികരമല്ലെന്ന് മറുപടി ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് ചില ആളുകള്‍ക്ക് മനസിലായിട്ടുണ്ടാവില്ലെന്നും ഷമ്മി കുറ്റപ്പെടുത്തി.
അതേസമയം നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇത് തള്ളി കൊണ്ട് അമ്മ ഭാരവാഹികളും രംഗത്തെത്തിയിരുന്നു. ഷ മ്മി തിലകന്‍ ഇപ്പോഴും താരസംഘടന യുടെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ ഭാഗം കൂടി കേട്ടിട്ടേ നിലപാടെടുക്കുകയുള്ളൂവെന്നും ഭാരവാഹി കള്‍ വ്യക്തമാക്കി. ജനറല്‍ ബോഡിക്ക് പുറത്താക്കാനാകില്ല. എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അതിന് അധി കാരം. ഷമ്മി തിലകനോട് വിശദീകരണം തേടിയ ശേഷം എക്സിക്യൂട്ടിവ് കമ്മിറ്റിയെ നടപടിയെടുക്കാന്‍ ചു മതലപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.