Home

‘ബാങ്ക് തട്ടിപ്പ് കേസ് പ്രതി അമ്പിളിയെ കണ്ടിട്ടില്ല,പങ്കെടുത്തത് സഹപ്രവര്‍ത്തകയുടെ മകന്റെ വിവാഹത്തിന്’;മാധ്യമങ്ങളുടേത് കള്ളപ്രചാരണമെന്ന് മന്ത്രി ബിന്ദു

മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ചുണ്ടായിരുന്ന സിപി എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും സിഐടിയു അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റി അംഗവുമായ ലതചന്ദ്ര ന്റെ മകന്റെ വിവാ ഹ സല്‍ക്കാരത്തിലാണ് പങ്കെടുത്തതെന്ന് മന്ത്രി

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തെന്നതരത്തില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഉന്നത വി ദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. 20 വര്‍ഷമായി ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളി ല്‍ ഒന്നിച്ചുണ്ടായിരുന്ന സിപി എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും സിഐടിയു അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റി അംഗവുമായ ലത ചന്ദ്രന്റെ മകന്റെ വിവാഹസല്‍ക്കാരത്തിലാണ് പങ്കെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.

ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത് വിവാദമായ തിനെ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം. ഇരിങ്ങാലക്കുട മുരി യാട് ഒക്ടോബര്‍ 24 നായിരുന്നു വി വാഹ ചടങ്ങ്.’ജില്ലാ പഞ്ചായത്ത് അംഗംകൂടിയായ ലതയുടെ മകന്‍ ശരത്ചന്ദ്രന്‍ കേരളവര്‍മ കോളേ ജില്‍ എന്റെ വിദ്യാര്‍ത്ഥിയായിരു ന്നു. ഇവരുടെ ക്ഷണപ്രകാരമാണ് വിവാഹച്ചടങ്ങില്‍ സംബന്ധിച്ചത്. മിശ്രവിവാഹമായിരുന്നു ഇവരുടേത്.സല്‍ക്കാരത്തിനിടെ കേസിലെ പ്രതി അമ്പിളിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. വധുവിന്റെ വീട്ടിലും പോയിട്ടില്ല’- ചില മാധ്യമങ്ങള്‍ ബോധപൂര്‍വം കള്ള പ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

വിവാഹസത്കാരചടങ്ങില്‍ പങ്കെടുത്ത മന്ത്രി വധൂവരന്‍മാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതോടെ,പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം നേതാക്കളാണെ ന്ന ആരോപണവുമായി കോണ്‍ഗ്ര സും ബിജെപിയും രംഗത്തെത്തി. തട്ടിപ്പ് പണത്തിലെ വലിയൊരു പങ്ക് ഇരിങ്ങാലക്കുടയില്‍ ആര്‍ ബിന്ദു വിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ത്തിന് ഉപയോഗിച്ചതായും എതിര്‍ പാര്‍ട്ടികള്‍ ആക്ഷേപം ഉയര്‍ത്തിയി രുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 12 മുന്‍ ഭരണ സമിതി അംഗങ്ങളില്‍ രണ്ടുപേരാണ് ഇനി പിടി കിട്ടാനുള്ളത്. ഇതില്‍ ഒരാളാണ് അമ്പിളി മഹേഷ്. അമ്പിളി ഒളിവിലാണെന്നും ഇതുവരെ പിടികൂടാന്‍ ക ഴിഞ്ഞിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.അമ്പിളി മഹേഷ് ഉള്‍പ്പെടെ രണ്ട് ഭരണ സമിതി അംഗങ്ങള്‍ക്ക് പുറമേ, മുഖ്യപ്രതി കിരണും ഒളിവിലാണ്. തട്ടിപ്പില്‍ പങ്കുള്ള ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.