Breaking News

അമേരിക്കയില്‍ നിന്ന് യുഎഇയിലേക്ക് ; മുഖ്യമന്ത്രി നാളെ കേരളത്തില്‍ മടങ്ങിയെത്തില്ല

അമേരിക്കയിലെ മയോക്ലിനിക്കില്‍ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാട്ടില്‍ മടങ്ങിയെത്തില്ല. യുഎഇയില്‍ വിവിധ എമിറേറ്റുകളില്‍ സന്ദര്‍ശനം ന ടത്തിയ ശേഷം ഫെബ്രുവരി ഏഴിനാകും അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുക

തിരുവനന്തപുരം : അമേരിക്കയിലെ മയോക്ലിനിക്കില്‍ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാട്ടില്‍ മടങ്ങിയെത്തില്ല. യുഎഇയില്‍ വിവിധ എമിറേറ്റു കളില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഫെബ്രുവരി ഏഴിനാകും അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുക.

മടക്കയാത്രയിലും മാറ്റംവരുത്തിയിട്ടുണ്ട്. ദുബൈ വഴിയാകും തിരിച്ചെത്തുക. ദുബൈയിലെത്തുന്ന മു ഖ്യമന്ത്രി ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കും. ദുബൈ എക്‌സ്‌പോയിലെ കേരള പ വലിയന്‍ ഉദ്ഘാടനം ചെയ്യും.

ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ജനുവരി 15നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടത്. ര ണ്ടാഴ്ചയോളം നീളുന്ന ചികിത്സയ്ക്ക് ശേഷം നാളെ നാട്ടില്‍ മടങ്ങിയെത്തുമെന്നായിരുന്നു തീരുമാനിച്ചത്. എ ന്നാല്‍ നാട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മുഖ്യമന്ത്രിയുടെ യാത്രാ പരിപാടിയില്‍ മാ റ്റം വരുത്തുകയായിരുന്നു.

സുഖമായിരിക്കുന്നുവെന്നും നിശ്ചയിച്ചതുപ്രകാരം ശനിയാഴ്ച മടങ്ങിയെത്തുമെന്നും വ്യാഴാഴ്ച ഓണ്‍ലൈ നായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. അമേരിക്കയില്‍ നിന്ന് ദുബൈയിലേ ക്കാണ് പിണറായി വിജയന്‍ നേരെ പോകുന്നത്. ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കു ന്ന അദ്ദേഹം, ദുബൈ എക്സ്പോയിലെ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി ഏഴിനാകും അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.