Breaking News

അമിത് ഷായെ അറസ്റ്റ് ചെയ്ത കന്തസ്വാമി തമിഴ്‌നാട് ഡിജിപി ; ബിജെപിക്കും എഐഎഡിഎംകെയ്ക്കുമെതിരെ കരുക്കള്‍ നീക്കി സ്റ്റാലിന്‍

കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയ്ക്കുമെതിരെയാണ് സ്റ്റാലിന്റെ പടപ്പുറപ്പാട്

ചെന്നൈ: അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫിസര്‍ പി കന്തസ്വാമിയെ മുഖ്യമന്ത്രി സ്റ്റാലിന്‍ തമിഴ്‌നാട് ഡിജിപിയായി നിയമിച്ചു.2010ല്‍ ഗുജറാത്ത്  ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ സൊഹ്റാബുദ്ദീന്‍ ഷെയ്ക് ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനാണ് കന്തസ്വാമി. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലാണ് നിയമനം.

അധികാരത്തിലെത്തിയാല്‍ എഐഎഡിഎംകെ സര്‍ക്കാരിലെ അഴിമതിക്കാരായ മന്ത്രിമാര്‍ക്കെ തിരെ നടപടികളുണ്ടാകുമെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്റെ പ്രസ്താവിച്ചിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം. മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ ഗവര്‍ണര്‍ക്കും വിജിലന്‍സിനും പ്രതിപക്ഷമായിരുന്ന ഡിഎംകെ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.

തമിഴ്നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കന്തസ്വാമി സിബിഐ ഐജി ആയിരിക്കുമ്പോ ഴാണ് അമിത് ഷായെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കി. 2007ല്‍ ഗോവയില്‍ ബ്രിട്ടിഷ് കൗമാരക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പിടികൂടിയത് കന്തസ്വാമിയുള്‍പ്പെട്ട സംഘമാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്എന്‍സി ലാവ്‌ലിന്‍ കേസ് അന്വേഷണത്തിലും കന്തസ്വാമി ഭാഗമായിട്ടുണ്ട്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 months ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

5 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.