Home

അമിത്ഷായുടെ പൂതി നടക്കില്ല, എന്ത് അപകടമാണ് കേരളത്തെക്കുറിച്ച് പറയാനുള്ളത്?: മുഖ്യമന്ത്രി

കേരളത്തിന്റെ സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. എന്ത് കുഴപ്പമാണ് കേരളത്തിലുള്ളതെന്ന് അമിത് ഷാ പറയണം. കര്‍ണാടകയില്‍ ന്യൂനപക്ഷ വിഭാ ഗങ്ങള്‍ വ്യാപക ആക്രമണത്തിന് ഇരയാകുന്നു. കേരളത്തില്‍ മതന്യൂനപ ക്ഷങ്ങ ള്‍ സുരക്ഷിതരാണ്. എന്നാല്‍ ഇത് മറച്ചുവെച്ചുകൊണ്ടാണ് കര്‍ണാടകത്തില്‍ അ മിത്ഷായുടെ പ്രസംഗം – മുഖ്യമന്ത്രി പറഞ്ഞു.

പൊന്‍കുന്നം : കേരളത്തിനെതിരായ പരാമര്‍ശങ്ങളില്‍ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണ റായി വിജയന്‍. എന്ത് അപകടമാണ് അമിത് ഷാക്ക് കേരളത്തെ ക്കുറിച്ച് പറയാനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കൂടുതല്‍ പറയുന്നില്ല എന്നാണ് അമിത്ഷാ പറഞ്ഞത്, പറഞ്ഞോളു, എന്തിനാണ് പകുതി പറ ഞ്ഞ് നിര്‍ത്തുന്നത്. ബിജെപി വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിക്കുന്നു. അത് നടക്കാത്ത ഏക ഇടം കേരളമാണ്. കേരളത്തിലും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് അമിത്ഷായുടെയും കൂട്ട രുടെയും ശ്രമം. അമിത്ഷായുടെ പൂതി നടക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം പൊന്‍കുന്നത്ത് സിപിഎം വാഴൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. എന്ത് കുഴപ്പമാണ് കേരളത്തിലുള്ളതെന്ന് അമിത് ഷാ പറയണം. കര്‍ണാടകയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ വ്യാപക ആക്രമണത്തിന് ഇരയാകുന്നു. കേരളത്തില്‍ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ്. എന്നാല്‍ ഇത് മറച്ചുവെച്ചുകൊണ്ടാണ് കര്‍ണാടക ത്തില്‍ അമിത്ഷായുടെ പ്രസംഗം – മുഖ്യമന്ത്രി പറഞ്ഞു.

ത്രിപുര തെരഞ്ഞെടുപ്പ് വിഷയത്തില്‍ മോദി നടത്തിയ പരാമര്‍ശത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേര ളത്തില്‍ ഗുസ്തി പിടിക്കുന്നവര്‍ ത്രിപുരയില്‍ ദോസ്തുക്കള്‍ എന്നായിരുന്നു മോദിയുടെ പരിഹാസം. കോണ്‍ ഗ്രസ് നടത്തിയ അതിക്രമങ്ങളെയും ത്രിപുരയിലെ പാര്‍ട്ടി നേതൃത്വം നേരിട്ട ചരിത്രം ഉണ്ട്. ത്രിപുരയില്‍ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. ആ നീക്കത്തെ പാര്‍ട്ടി ചെറുത്തു തോല്‍ പ്പിച്ചു. എന്നാല്‍ ഇന്ന് സംഘപരിവാര്‍ അതിക്രമങ്ങളുടെ വിളനിലമായി ത്രിപുര മാറിയിരിക്കുന്നു. ഇത്തര ത്തില്‍ വസ്തുതകളെ മറച്ചുപിടിച്ചുകൊണ്ട് മോദിയും അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശികമായി ശക്തിയുള്ള കക്ഷികളുണ്ട്. അവ രെ ഏകോപിപ്പിക്കാനാണ് പാര്‍ട്ടിയുടെ ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ചയായിരുന്നു കര്‍ണാടകയിലെ പുത്തൂരിലെ റാലിയില്‍ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തെ അധിക്ഷേപിച്ചത്. ബിജെപി സര്‍ക്കാരിന് മാത്രമെ കര്‍ണാടകയെ സുരക്ഷിതമാക്കി നിലനിര്‍ ത്താന്‍ കഴിയുവെന്നും അയല്‍സംസ്ഥാനമായ കേരളത്തെ കുറിച്ച് ഒന്നും പറയേണ്ടതില്ലല്ലോയെന്നും അ മിത് ഷാ പറഞ്ഞിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

7 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.