ആലപ്പുഴ സി.ജെ.എം കോടതിയില്‍ കീഴടങ്ങാന്‍ സെസി സേവ്യര്‍ എത്തിയെങ്കിലും ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് കണ്ട് മുങ്ങുകയായിരുന്നു
ആലപ്പുഴ : അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ കേസില്‍ സെസി സേവ്യര്‍ ഹൈക്കോടതിയി ല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അഭിഭാഷക യായി ആള്‍മാറാട്ടം നടത്തിയ സെസിക്കെതിരെ കേസായതിനെ തുടര്‍ന്ന് ഒളിവില്‍ പോകുകയായിരുന്നു.
മനപൂര്‍വം ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെ ന്നും സെസി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. തനിക്കെതിരായ വഞ്ചനാകുറ്റം നിലനില്‍ക്കില്ലെന്നും സെസി സേവ്യര്‍ കോടതിയെ അറിയിച്ചു. ഐ.പി.സി. 417(വ ഞ്ചന), 419, 420(ആള്‍മാറാട്ടം) എന്നിവയാണ് സെസിക്കെതിരെ ചുമത്തിയിരുന്നത്.
നിയമ പരീക്ഷ പാസാകാത്ത സെസി സേവ്യര്‍ തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാ ഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രാ ക്ടീസ് ചെയ്തിരുന്നത്. സംഗീതയില്‍ നിന്ന് പൊലീസ് വി വരം ശേഖരിച്ചാണ് ആള്‍മാറാട്ടം ചുമത്തിയത്. 2019ലാണ് ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ സെസി അംഗത്വമെടുക്കുന്നത്. പിന്നീട് അസോസിയേഷന്‍ ലൈബ്രേറിയനായും തെരഞ്ഞെടുക്ക പ്പെട്ടു.
സെസിയുടെ തട്ടിപ്പ് കണ്ടെത്തിയ ബാര്‍ അസോസിയേഷന്‍ ഇവരെ പുറത്താക്കി പൊലീസില്‍ പരാ തി നല്‍കിയതോടെ ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് ആലപ്പുഴ സി.ജെ.എം കോടതിയില്‍ കീഴടങ്ങാന്‍ ഇവരെത്തിയെങ്കിലും ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് കണ്ടെത്തി മുങ്ങി. തുടര്‍ന്നാണ് ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.