യുഎഇയില്‍ കോവിഡ് കേസുകള്‍ കുറയുന്നു, പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴേ . കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴേയാണ്.
അബുദാബി : യുഎഇയിലെ കോവിഡ് കേസുകളില്‍ കുറവ്. പ്രതിദിന കേസുകളുടെ എണ്ണം ആയിരത്തില്‍ താഴെയൈത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത് 994 പേര്‍ക്കാണ്. 1038 പേര്‍ രോഗമുക്തി നേടി. 2,19,858 പേര്‍ക്കാണ് പിസിആര്‍ ടെസ്റ്റ് നടത്തിയത്, ഇതില്‍ 994 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇരുപത്തിനാലു മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെയെത്തിയത്.
കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ് പ്രതിദിന കേസുകള്‍ ആയിരത്തിനു മുകളിലെത്തിയത്. ഇതിനു മുമ്പ് ഫെബ്രുവരി പതിനാലിനായിരുന്നു കേസുകള്‍ ആയിരത്തിനു മേലെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കോവിഡ് കേസുകളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയത് റദ്ദാക്കിയിരുന്നു. മുഖാവരണം ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കുന്നുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.