Gulf

അബുദാബി മലയാളം സമാജത്തിന്റെ ഓണാഘോഷം സെപ്തംബര്‍ നാലു മുതല്‍

ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ചാണ് മുസഫയിലെ ക്യാപിറ്റല്‍ മാളില്‍ ഓണാഘോഷം നടത്തുന്നത്

ബുദാബി : കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം ഒഴിവാക്കിയ ആഘോഷങ്ങള്‍ക്ക് വീണ്ടും തിരിതെളിയുന്നു. അബുദാബി മലയാളം സമാജത്തിന്റെ ഓണാഘോഷത്തിന് സെപ്തംബര്‍ നാലിന് നടക്കും.

മുസഫയിലെ ക്യാപിറ്റല്‍ മാളിലാണ് ഓണാഘോഷത്തിന് വേദിയൊരുങ്ങുന്നത്. വിപുലമായ അത്തപ്പൂക്കള മത്സരമാണ് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് 2000 ദിര്‍ഹം 1500 ദിര്‍ഹം, 1000 ദിര്ഹം എന്നിങ്ങനെയാണ് മൂന്നു സമ്മാനങ്ങള്‍ നല്‍കുക.

മലയാളി സമാജം ബാലവേദി അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

സെപ്തംബര്‍ പത്തിന് സമാജം ഓഡിറ്റോറിയത്തില്‍ പായസ മത്സരം നടത്തും. മാധ്യമങ്ങള്‍ സമകാലിക ഇന്ത്യയില്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.സെപ്തംബര്‍ 17 ന് ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഓണ സദ്യയില്‍ രണ്ടായിരം പേര്‍ പങ്കെടുക്കും.

മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് 24 ന് പായസം വിതരണം ചെയ്യും.

റഫീഖ് കയനയില്‍, എംയു ഇര്‍ഷാദ്, യേശുശീലന്‍, റഫീഖ് പിടി, രേഖിന്‍ സോമന്‍, അജാസ് അപ്പാടത്ത്, റിയാസുദ്ദീന്‍, പിടി അനില്‍കുമാര്‍,എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.