Gulf

അബുദാബി : ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ കടുത്ത നടപടി

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍

ബുദാബി : വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്ന പ്രവണത മൂലം അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി അബുദാബി പോലീസ്. ഇത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു

നിയമലംഘനം കണ്ടെത്താന്‍ നിരീക്ഷണ ക്യാമറകളുടെ സഹായം കൂടുതലായി ഉപയോഗിക്കും. നിലവില്‍ ക്യാമറകളിലൂടെ ഇത്തരം ദുരുപയോഗം കണ്ടെത്തുന്നുണ്ടെങ്കിലും കര്‍ശന നടപടികളിലേക്ക് പോലീസ് നീങ്ങിയിട്ടില്ല.

എന്നാല്‍,അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണവും നിരീക്ഷണവും വ്യാപകമാക്കി. നിയമലംഘകര്‍ക്ക് 800 ദിര്‍ഹം പിഴയും നാലു ബ്ലാക് പോയിന്റും ലഭിക്കും.

വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതും പെട്ടെന്ന് ലെയിന്‍ മാറുക, മുന്നറിയിപ്പില്ലാതെ തിരിക്കുക, പൊടുന്നനെ ബ്രേക്ക് ഇടുക എന്നിവയാണ് അപകടങ്ങളുടെ മുഖ്യകാരണമെന്ന് അബുദാബി പോലീസ് പറയുന്നു.

റോഡ് സുരക്ഷ ഉറപ്പു വരുത്താന്‍ വാഹനം ഓടിക്കുന്നവര്‍ സാമൂഹിക ഉത്തരവാദിത്തതോടെ പെരുമാറണമെന്നും ഗതാഗത നിയമങ്ങള്‍ പാലിച്ച് സ്വയം സുരക്ഷയും മറ്റുള്ളവരുടെ ജീവന് ഭീഷണി ഇല്ലാതെയും ഡ്രൈവിംഗ് നടത്തണമെന്ന് പോലീസ് അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.