Breaking News

അബുദാബിയുടെ ‘സൗന്ദര്യം മറച്ചാൽ’ നടപടി; കടുത്ത ശിക്ഷ നൽകുമെന്ന് മുനിസിപ്പാലിറ്റി

അബുദാബി : യുഎഇയുടെ തലസ്ഥാന നഗരിയായ അബുദാബിയുടെ സൗന്ദര്യത്തിനു തടസ്സമാകും  വിധം സ്വത്തുക്കൾ വേലികെട്ടുകയോ മൂടുകയോ മറയ്ക്കുകയോ ചെയ്താൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡിഎംടി). എമിറേറ്റിലെ പൊതു ഇടങ്ങളുടെ സൗന്ദര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി നഗരസഭ പുതിയ ചട്ടങ്ങളും  പുറത്തിറക്കി.ഏതെങ്കിലും വസ്തുവകകൾ ഭാഗികമായോ പൂർണമായോ മാറ്റം വരുത്തുകയോ വേലികെട്ടി വേർതിരിക്കുകയോ പുറത്തേക്കു കാണാത്തവിധം മൂടുകയോ ചെയ്യുന്നത് കുറ്റകരമാണ്. നിയമലംഘകർക്ക് 3,000 ദിർഹമാണ് പിഴ . കുറ്റം ആവർത്തിച്ചാൽ പിഴ 5,000 ദിർഹം ഈടാക്കും. മൂന്നാമതും ആവർത്തിച്ചാൽ10,000 ദിർഹമാകും പിഴ.
ഹരിത ഇടങ്ങൾ, നടപ്പാതകൾ, കെട്ടിടങ്ങൾ, ചന്തകൾ, പൊതു റോഡുകൾ എന്നിവയൊന്നും രൂപമാറ്റം വരുത്താൻ പാടില്ല. നഗരത്തിന്റെ സാംസ്കാരിക പൈതൃകവും നിലനിർത്തേണ്ടത് അനിവാര്യമാണെന്നും നിയമലംഘകർക്ക് 5000 മുതൽ 20,000 ദിർഹം വരെ പിഴ ഈടാക്കുമെന്നും നഗരസഭ വ്യക്തമാക്കുന്നു. പൊതുസ്ഥലങ്ങളിൽ വാഹനം പൂർണമായോ ഭാഗികമായോ ഉപേക്ഷിക്കുന്നവർക്ക് 1000 മുതൽ 4000 ദിർഹം വരെയാണ് പിഴ.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.