അബുദാബി : സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ നിയമനങ്ങളിൽ സ്വദേശികളുടെ എണ്ണം കൂടുന്നു. മലയാളികൾ അടക്കം നൂറു കണക്കിനു പ്രവാസികൾ ജോലി ചെയ്യുന്ന വിമാനത്താവള മേഖലയിൽ സ്വദേശിവൽക്കരണം അതിവേഗത്തിലാണു പൂർത്തിയാകുന്നത്. കഴിഞ്ഞ വർഷം 475 സ്വദേശികളെ വിവിധ തസ്തികകളിൽ നിയമിച്ചതായി അബുദാബി വിമാനത്താവളം അറിയിച്ചു. ഇതോടെ, ആകെ സ്വദേശി ജീവനക്കാരുടെ എണ്ണം 44.3 ശതമാനമായി ഉയർന്നു.
സ്വദേശികളിൽ 225 പേരും വിമാനത്താവളത്തിലെ പ്രധാന തസ്തികകളിലാണ് ജോലി ചെയ്യുന്നത്. ഫീൽഡ് ജോലിക്കാരായും ഓപ്പറേഷൻ രംഗത്തും ലഗേജ് വിഭാഗത്തിലും ഏവിയേഷൻ സുരക്ഷയിലുമെല്ലാം ഇപ്പോൾ സ്വദേശികളുണ്ട്. ഈ വർഷം മുതൽ, പരിശീലനം പൂർത്തിയാക്കുന്ന സ്വദേശികളെ സാങ്കേതിക വകുപ്പിലും നിയമിക്കും. ബിരുദം നേടി പുറത്തിറങ്ങുന്ന പുതിയ സ്വദേശി ഉദ്യോഗാർഥികൾക്ക് 12 മാസത്തെ പരിശീലനത്തിനു ശേഷമായിരിക്കും വിമാനത്താവളത്തിൽ നിയമനം നൽകുക.
ഏവിയേഷൻ രംഗത്ത് തൊഴിൽ പരിചയം നേടാൻ വിമാനത്താവള വകുപ്പ് ബന്ധപ്പെട്ട സർവകലാശാലകളുമായി സഹകരിച്ച് തൊഴിൽ പരിശീലന പദ്ധതിക്കു രൂപം നൽകുന്നുണ്ട്. വിമാനത്താവളത്തിലെ നേതൃ തസ്തികകളിലെല്ലാം സ്വദേശികളെ നിയമിക്കുമെന്ന് വിമാനത്താവളത്തിലെ മാനവ വിഭവശേഷി വിഭാഗം അറിയിച്ചു. മധ്യപൂർവദേശങ്ങളിൽ അതിവേഗം പുരോഗതി പ്രാപിക്കുന്ന വിമാനത്താവളങ്ങളിൽ ഒന്നാണ് ഇപ്പോൾ അബുദാബി സായിദ് വിമാനത്താവളം. എയർ പോർട്ട് മാനേജ്മെന്റിൽ ധാരാളം മലയാളികൾ അബുദാബിയിൽ ജോലി ചെയ്യുന്നുണ്ട്.
സ്വദേശി നിയമനം കൂടുംതോറും മലയാളികളുടെ തൊഴിലവസരം കുറയും. വിമാന കമ്പനികളുടെ ചെക്ക് ഇൻ കൗണ്ടറുകളിലും ഗ്രൗണ്ട് ഹാൻഡിലിങ് രംഗത്തും ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.