അബുദാബി : വിവാഹം, വിവാഹ നിശ്ചയം, അനുശോചനം എന്നിവ ഒഴികെ സ്വകാര്യ പാർട്ടി നടത്താൻ അബുദാബിയിൽ പെർമിറ്റ് നിർബന്ധം. ഹോട്ടൽ, റസ്റ്ററന്റ്, അംഗീകൃത സംഘടനാ ആസ്ഥാനം തുടങ്ങി എവിടെ നടത്താനും അനുമതി വേണം. ഇവന്റ്മാനേജ്മെന്റ് കമ്പനി മുഖേന പെർമിറ്റിന് അപേക്ഷിക്കാം.
അബുദാബിയുടെ ഡിജിറ്റൽ സേവന പോർട്ടലായ www.tamm.abudhabi വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷ പൂരിപ്പിച്ച് നിശ്ചിത ഫീസ് അടച്ചാൽ 3 പ്രവൃത്തി ദിവസങ്ങൾക്കകം പെർമിറ്റ് ലഭിക്കും. പരിപാടിയുടെ വിശദാംശങ്ങൾ അടങ്ങിയ കത്ത്, സംഘാടകനും വേദിയുടെ ഉടമയും തമ്മിലുള്ള കരാർ അല്ലെങ്കിൽ എൻഒസി, സാധുതയുള്ള പാസ്പോർട്ട് അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പ്രൈവറ്റ് പാർട്ടി പെർമിറ്റിന് 350 ദിർഹമാണ് ഫീസ്. എന്റർടെയിനർക്ക് പ്രതിമാസ ഫീസ് 500 ദിർഹം ഈടാക്കും. പ്രവേശന ഫീസുള്ള പരിപാടിയാണെങ്കിൽ ടിക്കറ്റ് തുകയുടെ 10 ശതമാനം നൽകണം.
മദ്യം വിളമ്പാനും പെർമിറ്റ് വേണം
∙ മദ്യ പാർട്ടിക്ക് പ്രത്യേക പെർമിറ്റ് എടുക്കണം (പ്രത്യേക ലൈസൻസില്ലാത്ത വേദികൾക്ക്)
∙ പാർട്ടിയിൽ പങ്കെടുക്കുന്നവർ 21 വയസ്സിന് മുകളിൽ ഉള്ളവരായിരിക്കണം (നൈറ്റ് ക്ലബുകളിലോ ബാറുകളിലോ)
∙ ഗായകർ, അഭിനേതാക്കൾ, മറ്റേതെങ്കിലും കലാകാരന്മാർ ഉണ്ടെങ്കിൽ ഓരോരുത്തർക്കും എന്റർടെയ്നർ പെർമിറ്റ് എടുക്കണം
∙ എന്റർടെയ്നർ പെർമിറ്റ് കാലാവധി 7 ദിവസം മുതൽ 6 മാസം വരെ
∙ അംഗീകൃത സ്ഥാപനങ്ങൾ സംഘടിപ്പിച്ചാൽ മാത്രമേ സ്വകാര്യ പാർട്ടികൾക്ക് പ്രവേശന ടിക്കറ്റ് ഈടാക്കാവൂ.|
∙ വിവാഹങ്ങൾ, വിവാഹനിശ്ചയ ചടങ്ങുകൾ, അനുശോചന ചടങ്ങുകൾ എന്നിവയ്ക്ക് പെർമിറ്റ് ആവശ്യമില്ല
∙ സ്വകാര്യ പാർട്ടിയിൽ പ്രഭാഷകരുണ്ടെങ്കിൽ അവർക്ക് പ്രത്യേക പെർമിറ്റ് എടുക്കേണ്ടിവരും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.