Breaking News

അബുദാബിയില്‍ സ്‌കൂളുകള്‍ നാളെ തുറക്കും, ഓണ്‍ലൈന്‍ പഠനത്തിനും അവസരം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്നാഴ്ചയായി അബുദാബിയില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു.

ബുദാബി:  കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് ഇ ലേണിംഗ് സംവിധാനത്തിലായിരുന്ന സ്‌കൂളുകള്‍ ജനുവരി 24 തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കുന്നു.

കെജി, ഗ്രേഡ് ഒന്നു മുതല്‍ അഞ്ചു വരെ, 12 എന്നിവര്‍ക്കാണ് ഇപ്പോള്‍ സ്‌കൂളിലെത്താന്‍ കഴിയുക. മറ്റ് ഗ്രേഡുകാര്‍ ജനുവരി 31 മുതലാകും ക്ലാസിലെത്തുക.

എന്നാല്‍, നേരത്തെ ഓണ്‍ലൈന്‍ ക്ലാസ് തിരഞ്ഞെടുത്തവര്‍ക്ക് തുടര്‍ന്നും ഇതിനുള്ള അവസരം ഒരുക്കണമെന്നും സ്‌കൂളില്‍ വരാന്‍ ഇവരെ നിര്‍ബന്ധിക്കരുതെന്നും അബുദാബി എഡ്യുക്കേഷന്‍ ആന്‍ഡ് നോളജ് വകുപ്പ് (അഡെക്) സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് ഫെയ്‌സുടുഫെയ്‌സ് ഇ ലേണിംഗ് എന്നീ ഓപ്ഷനുകള്‍ നല്‍കണമെന്നും ഇവയിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ അവസരം ഒരുക്കണമെന്നും അഡെക് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌കൂള്‍ തുറന്നാലും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണം. സ്‌കൂള്‍ കെട്ടിടം കൃത്യമായ ഇടവേളകളില്‍ അണുമുക്തമാക്കാണം. 96 മണിക്കൂര്‍ കോവിഡ് നെഗറ്റീവ് വാലിഡിറ്റി ഉള്ളവരെ മാത്രേമേ സ്‌കുളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളു.

കോവിഡ് പോസീറ്റീവായവരേയും വീടുകളില്‍ രോഗബാധയുള്ളവരേയും സ്‌കൂളുകളില്‍ പ്രവേശിപ്പിക്കരുതെന്നും അഡെക് അറിയിച്ചിട്ടുണ്ട്.

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി നെഗറ്റീവ് റിസള്‍ട്ട് ഹാജരാക്കേണ്ടി വരുന്നതിനെ തുടര്‍ന്ന് യുഎഇയിലെ പിസിആര്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരക്കു വര്‍ദ്ധിച്ചിരുന്നു. റിസള്‍ട്ട് ലഭിക്കുന്നതിനും കാലതാമസം നേരിടുന്നുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.