Home

അഫ്ഗാന്‍ ജയിലില്‍ മലയാളി വനിതകളുടെ മോചനം ; സംസ്ഥാനത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി

ഐ.എസില്‍ ചേര്‍ന്ന് അഫ്ഗാന്‍ ജയിലിലായ നാല് മലയാളി സ്ത്രീകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഐസ് ഭീകരരുടെ വിധവകളായ നാല് മലയാ ളികളുടെ ജയില്‍ മോചന കാര്യത്തില്‍ കേരള സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍. മലയാളി യുവതികളുടെ മോചന കാര്യത്തില്‍ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റേതാ ണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ജയിലില്‍ കഴിയുന്ന സ്ത്രീകളെ തിരി കെ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട തില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാ നത്തോട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണ് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരി ക്കുകയാ യിരുന്നു മുഖ്യമന്ത്രി.

മലയാളി സ്ത്രീകളുടെ കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രം നയപര മായി തീരുമാനിക്കേണ്ട പ്രശ്നമാണിത്. അതിന്റെ ഭാഗമായി കേന്ദ്രം നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് കൂടുതല്‍ മനസിലാക്കേ ണ്ടതുണ്ട്. ഈ പറയുന്നവര്‍ അവിടുത്തെ ജയിലിലാണ്. അവര്‍ ഇങ്ങോട്ട് വരാന്‍ തയ്യാറുണ്ടോ എന്ന് അറിയേണ്ടതുണ്ട്. അതു പോലെ തന്നെ കുടുംബത്തിന്റെ അഭിപ്രായം അറിയാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയില്‍ കഴിയുന്ന മകളെയും ചെറുമകനെയും നാട്ടിലെത്തിച്ച് വിചാരണ ചെയ്യണമെന്നും നിമിഷാ ഫാത്തിമ ഇന്ത്യന്‍ പൗരയാണെന്നും അമ്മ ബിന്ദു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം സ ര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാല്‍ സഹായത്തിനായി മുഖ്യമന്ത്രി പിണറായി വിജ യനെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമ, കാസര്‍കോട് സ്വദേശിനി അയിഷ എന്ന സോണിയ സെബാസ്റ്റ്യന്‍, നബീസ, മറിയം എന്നിവരാണ് കാബൂളിലെ ജയിലിലുള്ളത്. തടവിലുള്ളത്. ഇവരു ടെ ഭര്‍ത്താക്കന്മാര്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലേയ്ക്ക് മടങ്ങിവരണമെ ന്നാണ് ഇവരുടെ ആവശ്യം.

2016-18 വര്‍ഷങ്ങളിലാണ് അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറിലേക്ക് കേരളത്തില്‍ നിന്നുള്ള നാല് സ്ത്രീകള്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ആദ്യം ഇറാനിലേക്കും അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും പോയത്. അഫ്ഗാനിസ്ഥാനില്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ ഇവരുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടു. 2019 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ അധികൃതരുടെ മുമ്പാകെ കീഴടങ്ങിയ ആയിരക്കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കൂട്ടത്തില്‍ ഈ സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.