Breaking News

അപ്രതീക്ഷിത പേമാരിയെ അതിജീവിച്ചു, യുഎഇ സാധാരണനിലയിലേക്ക്

 

ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ കനത്ത പേമാരിയെ തുടര്‍ന്ന് റോഡുകളും മറ്റും ചിലയിടങ്ങളില്‍ തകര്‍ന്നിരുന്നു

ദുബായ് :  യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ന്നു വന്ന കനത്ത മഴ ശമിച്ചു. ഫ്യുജെയ്‌റ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയ നിലയിലായിരുന്നു.

മഴയെത്തുടര്‍ന്നുണ്ടായ കെടുതികളില്‍ ഏഴു പേര്‍ മരണമടഞ്ഞിരുന്നു. ഇതില്‍ അഞ്ചു പേര്‍ പാക് പൗരന്‍മാരാണ്.

തകര്‍ന്ന റോഡുകളില്‍ ഭൂരിഭാഗവും ഗതാഗതയോഗ്യമാക്കി. അപ്രതീക്ഷിത പേമാരിമൂലം ജനവീവിതം ദുസ്സഹമായെങ്കിലും മന്ത്രാലയങ്ങളുടെ ഏകോപനമൂലവും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി സാധാരണ നിലയിലേക്ക് യുഎഇ മടങ്ങിയെത്തിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ അലി സലിം അല്‍ തുനൈജി പറഞ്ഞു.

പോലീസ്, ആംബൂലന്‍സ്, സിവില്‍ ഡിഫന്‍സ് ദുരന്ത നിവാരണ സംഘം തുടങ്ങിയ ഏജന്‍സികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ യുഎഇയെ സാധാരണ നിലയിലേക്ക് മടക്കി എത്തിച്ചതെന്ന് ബ്രിഗേഡിയര്‍ ഡോ അലി സലിം പറഞ്ഞു. .

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.