സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഉപേക്ഷിക്കുകയും മൂല്യനിര്‍ണയത്തിനായി പകരം മറ്റൊരു സംവിധാനം തയ്യാറാക്കാന്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തി ലാണ് പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്
ന്യൂഡല്‍ഹി : സിബിഎസ്ഇ വെര്‍ച്വല്‍ മീറ്റില്‍ അപ്രതീക്ഷിതമായി അപ്രതീക്ഷിത അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തിയ പ്രധാനമന്ത്രി അഭി പ്രായങ്ങള്‍ നേരിട്ട് കേട്ടു. രക്ഷിതാക്കളും പ്രധാനമന്ത്രിയെ അഭിപ്രായങ്ങള്‍ അറിയിച്ചു. സിബി എസ്ഇ 12-ാം ക്ലാസ് പരീക്ഷ ഉപേക്ഷിക്കുകയും മൂല്യനിര്‍ണയത്തിനായി പകരം മറ്റൊരു സംവി ധാനം തയ്യാറാക്കാന്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വിദ്യാ ര്‍ത്ഥികളുമായി സംവദിച്ചത്.
ടെലിവിഷനുകളിലും ചിത്രങ്ങളിലും കണ്ടു പരിചയിച്ച മുഖം പെട്ടന്ന് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികളും അമ്പരന്നു. പലരുടെ മുഖത്ത് അവിശ്വസനീയത നിറഞ്ഞു. പിന്നാലെ വിദ്യാര്‍ത്ഥി കളുമായി മോദി സംവദിക്കാന്‍ തുടങ്ങിയതോടെ അതുവരെ കണ്ട അമ്പരപ്പും അവിശ്വസനീയത യു മൊക്കെ പിന്നീട് ആവേശത്തിലേക്ക് വഴിമാറി.
സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിന് പ്രധാനമന്ത്രിക്ക് വിദ്യാര്‍ത്ഥികള്‍ നന്ദി പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് പ്രാ ധാന്യം നല്‍കിയാണ് പരീക്ഷ സര്‍ക്കാര്‍ റദ്ദാക്കിയത്. വിദ്യര്‍ത്ഥികളുടെ വിനോദമാര്‍ഗങ്ങളെക്കുറി ച്ചും അവരുടെ ദൈനംദിന വ്യായാമ പരിപാടികളെക്കുറിച്ചും മോദി അന്വേഷിച്ചു. പഠനകാര്യങ്ങളും വ്യക്തിവിശേഷങ്ങളും പിന്നിട്ട് രാജ്യം കടന്നുപോകുന്ന കൊറോണ സാഹചര്യങ്ങളിലേക്കും സംസാ രം എത്തി.
ടീം സ്പിരിറ്റ് എന്താണെന്ന് നിങ്ങള്‍ പഠിക്കുന്നുണ്ടാകുമല്ലോ എന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ചോ ദിച്ചു. കോവിഡ് രണ്ടാം തരംഗത്തെ രാജ്യം നേരിട്ടത് ടീം സ്പിരിറ്റിന്റെ ഉത്തമ ഉദാഹരണ മാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൊതുജനങ്ങളും ഭരണകൂടങ്ങളും ഒത്തൊരുമിച്ച് നിന്നാണ് അതിനെ നേരിട്ടതെന്നും ഭാവിയില്‍ രാജ്യത്തെ കൂടുതല്‍ ഉയരത്തിലെത്തിക്കാന്‍ നിങ്ങള്‍ ഒരോരുത്തര്‍ക്കും കഴിയട്ടെ എന്നും അദ്ദേഹം വിദ്യാര്‍ത്ഥിക ളോട് പറഞ്ഞു. മഹാവ്യാധിയില്‍ നിന്ന് പുറത്തു വരുമെ ന്നാണ് ഇന്ന് എല്ലാ ഇന്ത്യക്കാരും ഒരുപോലെ പറയുന്നതെന്ന് മോദി പറഞ്ഞു. കുട്ടികള്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ആശയവിനിമയം അവസാനിപ്പിച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.