അപൂര്‍വ രോഗത്തോട് പോരാടിയ പ്രഭുലാല്‍ പ്രസന്നന്‍(25) മരണത്തിന് കീഴടങ്ങി. അര്‍ബുദം ബാധിച്ച് ചികിത്സയില്‍ ഇരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം. 10 ല ക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വ രോഗമാണ് പ്രഭുലാലിനെ ബാധിച്ചിരുന്നത്
ആലപ്പുഴ: അപൂര്‍വ രോഗത്തോട് പോരാടിയ പ്രഭുലാല്‍ പ്രസന്നന്‍(25) മരണത്തിന് കീഴടങ്ങി. അര്‍ബുദം ബാധിച്ച് ചികിത്സയില്‍ ഇരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം. 10 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വ രോഗമാണ് പ്രഭുലാലിനെ ബാധിച്ചിരുന്നത്.
പല്ലന കൊച്ചുതറ തെക്കതില്‍ പ്രസന്നന്‍ -ബിന്ദു ദമ്പതികളുടെ മകനാണ് പ്രഭുലാല്‍. ജനിച്ചപ്പോള്‍ തന്നെ പ്രഭുലാലിന്റെ ശരീരത്ത് കറുത്ത മരുകിന്റെ നേരിയ അടയാളം ഉണ്ടായിരുന്നു. പിന്നീട് അത് വളര്‍ന്നു തുടങ്ങുകയായിരുന്നു. മുഖത്തും ശരീരത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന കറുത്ത മറുക് തൊലിയെ ബാധിച്ച മാലിഗ്‌നന്റ് മെലോമ എ ന്ന സ്‌കിന്‍ ക്യാന്‍സറാണെന്ന് വളരെ വൈകിയാണ് കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് പ്രഭുലാലിന്റെ വലത് തോള്‍ഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കു കയും അസ്സഹനീ യമായ വേദനയാല്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കു കയും ചെയ്തത്. തുടര്‍ന്ന് വിദഗ്ധ പരിശോധനയില്‍ അര്‍ബുദമാണെന്ന് സ്ഥിരീകരിക്കുക യായിരു ന്നു.
മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവ സ്ഥകളും സൃഷ്ടിച്ച പ്രതിസന്ധികളെ ആത്മധൈര്യത്തോടെ മറികടന്ന പ്രഭുലാല്‍, സാമൂഹ്യ മാധ്യമ ങ്ങളിലൂടെയാണ് ജനപ്രിയനായത്. പ്രഭുലാല്‍ കലാരംഗത്തും സജീവമായിരുന്നു. പാട്ടുകാരനും ചി ത്രകാരനും പ്രഭാഷകനുമായി പ്രഭുലാല്‍, നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ട്ടുണ്ട്. ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.