News

അന്തർദേശീയ സാഹിത്യ വെബിനാർപരമ്പര ആഗസ്റ്റ് 20 മുതൽ 30 വരെ

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ് മലയാളവിഭാഗം 2020 ആഗസ്റ്റ് 20 മുതൽ 30 വരെ സമകാലീന കഥാസാഹിത്യത്തെ മുൻനിർത്തി ഒരു അന്തർദേശീയ വെബിനാർപരമ്പര നടത്തുന്നു. സമകാലീനകഥാസാഹിത്യം – അനുഭവം, വായന, വിലയിരുത്തൽ എന്നതാണ് വെബിനാറിന്റെ വിഷയം.
പതിവു വെബിനാർ രീതികളിൽനിന്ന് വ്യത്യസ്തമായി അക്കാദമിക സമൂഹത്തിനപ്പുറമുള്ള വായനക്കാരടങ്ങുന്ന വലിയൊരു സമൂഹത്തെക്കൂടി ചേർത്തുപിടിച്ചുകൊണ്ട് കേരളത്തിലെത്തന്നെ ഏറ്റവും വലിയ ഒരു ഓൺലൈൻ സാഹിത്യോത്സവമായാണ് വെബിനാർ രൂപകല്പന ചെയ്തിരിക്കുന്നത്.
പ്രമുഖ കഥാകൃത്തുക്കളുടെയും നോവലിസ്റ്റുകളുടെയും എഴുത്തനുഭവങ്ങൾ, അവരുമായുള്ള സംവാദങ്ങൾ, പ്രശസ്ത നിരൂപകരുടെ പ്രഭാഷണങ്ങൾ, ഗവേഷകരുടെയും അദ്ധ്യാപകരുടെയും പ്രബന്ധാവതരണങ്ങൾ എന്നിങ്ങനെ മൂന്ന് മണ്ഡലങ്ങളിലായി അമ്പതോളം സെഷനുകളായാണ് വെബിനാർ സംവിധാനം ചെയ്തിരിക്കുന്നത്. സാംസ്കാരികപ്രവർത്തകരും വായനക്കാരും പങ്കെടുക്കുന്ന പൊതുസംവാദങ്ങളും വെബിനാറിന്റെ ഭാഗമാണ്.
പ്രബന്ധാവതരണത്തിന്റെ വിഷയമേഖലകൾ:
1. സമകാലിക മലയാളനോവൽ
• ആഖ്യാനസവിശേഷത
• പ്രമേയനിർമ്മിതി
• കഥാപാത്രനിർമ്മിതി
• അന്തരീക്ഷനിർമ്മിതി
• ഭാഷാനിർമ്മിതി
2. സമകാലിക മലയാള ചെറുകഥ
• ആഖ്യാനസവിശേഷത
• പ്രമേയനിർമ്മിതി
• കഥാപാത്രനിർമ്മിതി
• അന്തരീക്ഷനിർമ്മിതി
• ഭാഷാനിർമ്മിതി
യുട്യൂബ് ലൈവ് , ഗൂഗിൾ മീറ്റ് എന്നീ അവതരണ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പങ്കെടുക്കാവുന്ന  ചർച്ചകൾ ഉൾപ്പെടുത്തിയാണ് എല്ലാ സെഷനുകളും നടക്കുക.
ലോകത്തെ പലഭാഗത്തുമുള്ള മലയാളി കൂട്ടായ്മകളും ഈ വെബിനാറിന്റെ ഭാഗമാവുന്നുണ്ട്. ‘പ്രവാസി: അനുഭവം, ആഖ്യാനം, വായന’ എന്ന വിഷയമേഖലയിൽ യു. എസ്, ഗൾഫ് പ്രദേശങ്ങളിൽനിന്നുള്ള സാംസ്കാരികപ്രവർത്തകർ സംവാദങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
മലയാള‌നാട് വെബ് ജേർണൽ, ലോഗോസ് ബുക്സ്, വായനാരാമം – കാനഡ തുടങ്ങിയ സാംസ്കാരികസംഘടനകളും സ്ഥാപനങ്ങളും വെബിനാർ സംഘാടനത്തിൽ പങ്കുചേരുന്നു.
വിവിധ സെഷനുകൾ നയിക്കുന്നവരിൽ ചിലർ:
1. സക്കറിയ
2. ടി. ഡി. രാമകൃഷ്ണൻ
3. സോക്രട്ടീസ് കെ. വാലത്ത്
4. കെ. രേഖ
5. പ്രമോദ് രാമൻ
6. വിനോയ് തോമസ്
7. എസ്.‌ഹരീഷ്
8. കരുണാകരൻ
9. അജയ് പി. മാങ്ങാട്
10. അംബികാസുതൻ മാങ്ങാട്
11. യമ
12. ആർ രാജശ്രീ
13. വി. രാജകൃഷ്ണൻ
14. ഇ. പി. രാജഗോപാലൻ
15. പി. എം. ഗിരീഷ്
16. നിധീഷ് ജി.
17. അനു പാപ്പച്ചൻ
18. മൈന ഉമൈബാൻ
19. ബി. മുരളി
20. എം. നന്ദകുമാർ
21. വി. ജെ. ജെയിംസ്
22. കെ. രഘുനാഥൻ
23. സി. പി. ബിജു
24. അശോകൻ ചരുവിൽ
25. രാജേന്ദ്രൻ എടത്തുംകര
26. വി.വിജയകുമാർ
27. കെ.രാജൻ
28. കെ. എൻ. ഷാജി
29. പി.എം.ഗിരീഷ്
30. എം.എ.സിദ്ദിക്ക്
31. സന്തോഷ് മാനിച്ചേരി
32. കെ.പി. ജയകുമാർ
33. ഷാജി ജേക്കബ്
34. ഷൂബ .കെ .എസ്
35. അജയൻ പനയറ
36. കുമാർ
37. സാബു.എച്ച്. (ലിസ്റ്റ് അപൂർണം)
ഇത് ഒരു പ്രതിരോധമാണ്. മഹാമാരിയുടെ സാഹചര്യം അടച്ചുകളഞ്ഞ നമ്മുടെ സാംസ്കാരികസംവാദ ഇടങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമം. നമ്മുടെ വായനയെയും ചിന്തകളെയും പുതിയ അഭിരുചികളിലൂടെ പുതുക്കാനുള്ള അവസരം. ഡിജിറ്റൽ ഇടത്തിൽ മലയാളം കൂടുതൽ സമ്പന്നമാകാനും ഭാഷയ്ക്കും സാഹിത്യത്തിനും വലിയ മുതൽകൂട്ടാകാനും ഈ സംരംഭത്തിനു കഴിയുമെന്നാണ് പ്രതീക്ഷയെന്നു സംഘാടകർ പറയുന്നു.
വെബിനാറിൽ പ്രതിനിധിയായി പങ്കെടുക്കുന്നവർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. https://sngscollege.org/webinar/
രജിസ്റ്റർ ചെയ്തവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.
ഈ വെബിനാർ പരമ്പരയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഏതെങ്കിലുമൊന്നിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു
Group 1
Group 2
Group 3
ഡോ. ഇ. ബാനർജി (കോർഡിനേറ്റർ,
ഫോൺ: 9446080968)                                                                                                                                  ഡോ എച്ച്.കെ. സന്തോഷ് (വകുപ്പ് അദ്ധ്യക്ഷൻ )
The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

18 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.