മനാമ: പുതിയ മൂന്ന് അന്താരാഷ്ട്ര നേട്ടങ്ങളുമായി ബഹ്റൈൻ ഇന്റർനാഷനൽ വിമാനത്താവളം. മിഡിലീസ്റ്റിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം, പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം, 5-10 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകുന്ന ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്നിവക്കുള്ള അന്താരാഷ്ട്ര അവാർഡുകളാണ് ബഹ്റൈൻ വിമാനത്താവളം കരസ്ഥമാക്കിയത്.
കഴിഞ്ഞ ദിവസമാണ് സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്സിൽ പാസ്പോർട്ട് സേവനങ്ങൾക്ക് ലോകത്ത് മൂന്നാം സ്ഥാനവും വിമാനത്താവളം നേടിയത്. അസാധാരണവും മികച്ചതുമായ യാത്രാനുഭവം നൽകുന്നതിനായുള്ള വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള മികച്ച നിലവാരങ്ങളാണ് അവാർഡുകളിലൂടെ പ്രകടമാക്കുന്നത്. 2025ലെ ട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡുകളിൽ ബഹ്റൈൻ വിമാനത്താവളം നിരവധി മികച്ച റാങ്കിങ്ങുകൾ നേടിയിട്ടുണ്ട്.
ഏറ്റവും മികച്ച കുടുംബ സൗഹൃദ വിമാനത്താവള വിഭാഗത്തിൽ വിമാനത്താവളം ആഗോളതലത്തിൽ അഞ്ചാം സ്ഥാനവും നേടി. മികച്ച രീതിയിൽ ബാഗേജ് കൈകാര്യം ചെയ്യുന്ന രീതിക്ക് ലോകതലത്തിൽ നാലാം സ്ഥാനമാണുള്ളത്. ഏപ്രിൽ ഒമ്പതിന് സ്പെയ്നിലെ മഡ്രിഡിൽ നടന്ന പാസഞ്ചേഴ്സ് ടെർമിനൽ എക്സ്പോയിലെ വേൾഡ് എയർപോർട്ട് അവാർഡ്ദാന ചടങ്ങിലാണ് അവാർഡുകൾ സമ്മാനിച്ചത്. വിമാനത്താവള നടത്തിപ്പ് കമ്പനിയായ ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി)യിലെ ഫെസിലിറ്റി മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ഇയാദ് ഇസ്മായീൽ അവാർഡ് സ്വീകരിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.