Home

‘കോടതി മുറിക്കുളളില്‍ നീതിദേവത അരുംകൊലചെയ്യപ്പെട്ടു, അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഭീഷണിയില്‍’ : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഒരിക്കലും പ്രതീക്ഷിച്ച വിധി അല്ല കോടതിയില്‍ നിന്നും ഉണ്ടായതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ഈ വിധിയിലൂടെ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഭീഷണിയിലായിരിക്കുകയാണെന്നും സിസ്റ്റര്‍ ലൂസി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഒരിക്കലും പ്രതീക്ഷിച്ച വിധി അല്ല കോടതിയില്‍ നിന്നും ഉ ണ്ടായതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. കോടതി മുറിക്കു ളളില്‍ നീതിദേവത അരുംകൊലചെയ്യപ്പെട്ട ദി വസം എന്നാണ് സിസ്റ്റര്‍ ലൂസി വിധിയെ വിശേഷിപ്പിച്ചത്. ഈ വിധിയിലൂടെ അന്തസ്സോടെ ജീവിക്കാനു ള്ള സാഹചര്യം ഭീഷണിയിലായിരിക്കുകയാണ്. ഫെയ്സ്ബുക്കിലൂടെയായിരുന്നു സിസ്റ്ററിന്റെ പ്രതികര ണം.

‘പള്ളിയില്‍ പോകുന്ന സ്ത്രീകളും കുട്ടികളും കന്യാസ്ത്രീകളുമടക്കം ലൈംഗിക ചൂഷണത്തി നി രയാകുന്ന ധാരാളം കഥകള്‍ മാര്‍പാപ്പ തന്നെ പുറത്ത് പറഞ്ഞിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ ഇത്തര ക്കാര്‍ കുറ്റക്കാരായി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ മാത്രം ഇങ്ങനെ സംഭവിക്കുന്നത് വള രെയധികം സംശയാസ്പദമാണെന്നും’ സിസ്റ്റര്‍ ലൂസി  പ്രതികരിച്ചു.

കുറ്റക്കാരന്‍ എന്ന് തെളിവുകള്‍കൊണ്ടും സാഹചര്യങ്ങള്‍കൊണ്ടും വിശ്വസിച്ച വ്യക്തിയെ ഒറ്റവാക്കില്‍ കോടതി കുറ്റവിമുക്തനാക്കി. കത്തോലിക്ക സഭയിലെ കുറ്റക്കാരായ പുരോഹിതര്‍ തന്നെ കുറ്റവിമു ക്ത രാക്കപ്പെടുന്ന സാഹചര്യം കോടതി വിലയിരുത്തട്ടെ. പൊരുതിയ സിസ്റ്റേഴ്സിനൊപ്പം ചേര്‍ന്ന് നിന്ന് ഈ വിധിയില്‍ ഖേദം പ്രകടിപ്പിക്കുന്നു. അഭയകേസില്‍ സത്യം തെളിയാന്‍ 28 വര്‍ഷമെടുത്തു. കോടതി ത ന്നെയും കുറ്റക്കാരിയായി വിധിക്കുമെന്നും സിസ്റ്റര്‍ ലൂസി അഭിപ്രായപ്പെ ട്ടു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിടുകയായിരു ന്നു. ബിഷപ്പ് കുറ്റക്കാരനല്ലെന്ന് വിചാരണ കോടതി വിധിച്ചു. ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ ഏഴു വകു പ്പു കളും നിലനില്‍ക്കില്ലെന്ന് കോടതി വിധിച്ചു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അത്ഭുത വിധി : കോട്ടയം മുന്‍ എസ് പി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതി വിധിയെ വിമര്‍ ശിച്ച് കോട്ടയം മുന്‍ എസ്പി എസ് ഹരിശങ്കര്‍.വിധി നിര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ നീതിന്യായ വ്യവ സ്ഥയിലെ അത്ഭുതമാണ് വിധിയെന്നും ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു.

എല്ലാ തെളിവുകളും ശക്തമായിരുന്നു. ശിക്ഷ ലഭിക്കുമെന്ന് 100 ശതമാനം പ്രതീക്ഷിച്ചിരുന്നു. ഒരാളുപോലും കൂറുമാറിയിരുന്നില്ല. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മാനസികാവസ്ഥ പരി ഗണിക്കാത്ത വിധിയാണിത്. പ്രതി മേലധികാരിയായതിനാല്‍ പരാതി വൈകുക സ്വാഭാവികമാ ണ്. സാക്ഷികളും മെഡിക്കല്‍ തെളിവുകളും അനുകൂ ലമായിട്ടും വിധി തിരിച്ചടിയായത് പരി ശോധിക്കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.