Breaking News

അനുപമയുടെ സമരത്തിന് വിജയം;കുഞ്ഞിനെ 5 ദിവസത്തിനകം കേരളത്തിലെത്തിക്കും,ഉത്തരവ് കൈമാറി

അനുപമയുടെ കുഞ്ഞിനെ തിരികെയെത്തിക്കുന്നത് സംബന്ധിച്ച് ഉത്തരവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സിഡബ്ല്യുസി)ശിശുക്ഷേമ സമിതിക്ക് കൈമാറി

തിരുവനന്തപുരം:പേരൂര്‍ക്കടയില്‍ അമ്മ അറിയാതെ ദത്ത് നല്‍കിയ അനുപമയുടെ കുഞ്ഞിനെ തിരി കെയെത്തിക്കും.ഇത് സംബന്ധിച്ച് ഉത്തരവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ശിശുക്ഷേ മ സമിതിക്ക് കൈമാറി. ഇന്ന് രാവിലെ 11ന് ഉത്തരവ് കുഞ്ഞിന്റെ അമ്മ അനുപമക്ക് കൈമാറും. അഞ്ച് ദിവസത്തനിള്ളില്‍ കുഞ്ഞിനെ ആന്ധ്രാപ്രദേശില്‍ നിന്ന് തിരികെയെത്തിക്കണമെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശം.

കേരളത്തിലെത്തിച്ച ശേഷം ഡിഎന്‍എ പരിശോധന നടത്തും. സിഡബ്ളിയുസിയുടെ ഉത്തരവ് പരി ശോധിച്ച ശേഷം തുടള്‍ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീ ഷനും വ്യക്തമാക്കി.കുഞ്ഞിനെ തിരികെ ലഭിക്കാന്‍ ശിശു ക്ഷേമ സമിതി ഓഫീസിന് മുന്നില്‍ അനുപമ സമരം നടത്തിവരികയായിരുന്നു.

കുട്ടിയെ കൊണ്ടുവരുന്നതില്‍ സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു. സിഡബ്ല്യുസി ഉത്തരവിന്റെ പ ശ്ചാത്തലത്തില്‍ സമരം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെ ന്നും അനുപമ വ്യക്തമാക്കി. ശി ശുക്ഷേമ സമിതിയെ ഏല്‍പ്പിച്ച കുഞ്ഞിനെ മാതാപിതാക്കളുടെ സമ്മതമില്ലാതെ ദത്ത് നല്‍കിയെന്നാണ് കേസ്.

അതേസമയം, അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തന്റെ സമ്മതമില്ലാതെ വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നല്‍കിയെന്നാണ് അനുപമ അച്ഛനെ തിരെ നല്‍കിയിരിക്കുന്ന കേസ്. കേസില്‍ അനുപമയുടെ അമ്മ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് നേര ത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരു ന്നു.കേസന്വേഷണം അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനിടെയാണ് ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 day ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.