Home

അനിത പുല്ലയില്‍ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ചതില്‍ വീഴ്ച; സഭാ ടിവിയിലെ നാലു കരാര്‍ ജീവനക്കാരെ പുറത്താക്കി

പ്രവാസി വനിത അനിതാ പുല്ലയില്‍ പാസ് ഇല്ലാതെ നിയമസഭാ മന്ദിരത്തില്‍ പ്രവേശി ച്ച സംഭവത്തില്‍ ഉത്തരവാദികളായ നാല് പേര്‍ക്കെതിരെ നടപടി. നിയമസഭയുടെ സ ഭാടീവിയുടെ കരാര്‍ ചുമതലകള്‍ വഹിക്കുന്ന ഏജന്‍സിയുടെ നാല് ജീവനക്കാരെ പുറ ത്താക്കിയതായി സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചു

തിരുവനന്തപുരം : മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിതാ പുല്ലയില്‍ പാസ് ഇല്ലാതെ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തി ല്‍ ഉത്തരവാദികളായ നാല് പേര്‍ക്കെതിരെ നടപടി. നിയമസഭയുടെ സഭാ ടീവിയുടെ കരാര്‍ ചുമതല കള്‍ വഹിക്കുന്ന ഏജന്‍സിയുടെ നാ ല് ജീവനക്കാരെ പുറത്താക്കിയതായി സ്പീക്കര്‍ എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫസീല,വിധുരാജ്.പ്രവീണ്‍,വിഷ്ണു എന്നീ കരാര്‍ ജീവനക്കാര്‍ ക്കെതിരെയാണ് നടപടി.

കരാര്‍ കമ്പനിയുടെ ജീവനക്കാരിയുടെ സഹായത്തോടെയാണെന്ന് അനിത പുല്ലയില്‍ അകത്തേക്ക് കടന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. ഈ ജീവനക്കാരിയെയും അനിത പു ല്ലയില്‍ സഭാ ടിവിയുടെ ഓഫീ സിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന മൂന്നു കരാര്‍ ജീവനക്കാരെയുമാണ് ചുമതലയില്‍നിന്ന് നീക്കിയത്.ലോകകേരള സഭയിലെ ഓപ്പ ണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള പാസുമായാണ് അനിതാ പുല്ലയില്‍ സഭാ മന്ദിരത്തില്‍ കയറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഓപ്പണ്‍ ഫോറത്തിലെ പാസ് ഉപയോഗിച്ച് നിയമസഭാ മന്ദിരത്തില്‍ കയറാന്‍ പാടില്ല. നിയമസഭ നല്‍ കിയ ഒരു പാസും അവരുടെ പക്കലുണ്ടായിരുന്നില്ല. സഭാ ടീവിയുടെ സാങ്കേതിക സേവനം ചെയ്യുന്ന ജീവനക്കാര്‍ക്കൊപ്പമാണ് അനിത പുല്ലയില്‍ എത്തിയത്. നിയമസഭാ സെക്രട്ടേറിയറ്റിലെ ഒരു ജീവന ക്കാരും ഇവരെ കൊണ്ടുവന്നതല്ല. തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതായി സഭാ ടീവി സമ്മതിച്ചെന്നും ഇതി നാലാണ് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു. ലോകകേരള സഭ നടന്ന ശങ്കരനാരയണ്‍ തമ്പി ഹാളിലും പരിസരത്തും അനിത പുല്ലയില്‍ എത്തിയിട്ടില്ലെന്നും സ്പീക്കര്‍ പറ ഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.