അനധികൃത മണല്‍ ഖനനം നടത്തിയെന്ന കേസില്‍ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണി യോസ് അറസ്റ്റില്‍. ബിഷപ്പിനെ കൂ ടാതെ ഫാദര്‍ ജോസഫ് ചാമക്കാല, ഷാജി തോമസ് മണികുളം, ജോര്‍ജ് സാമുവല്‍, ജി ജോ ജെയിംസ്, ജോസ് കാളിവയല്‍ തുടങ്ങിയവരെയും തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തു
ചെന്നൈ : തിരുനെല്‍വേലിയില്‍ അനധികൃത മണല്‍ ഖനനം നടത്തിയെന്ന കേസില്‍ മലങ്കര കത്തോ ലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണി യോസ് അറസ്റ്റില്‍. ബിഷപ്പിനെ കൂടാ തെ ഫാദര്‍ ജോസഫ് ചാമക്കാല, ഷാജി തോമസ് മണികുളം, ജോര്‍ജ് സാമുവല്‍, ജിജോ ജെയിംസ്, ജോ സ് കാളിവയല്‍ തുടങ്ങിയവരെയും തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ വെച്ചാണ് ബിഷപ്പ് അറസ്റ്റിലായത്.
സിറോ മലങ്കരസഭയുടെ തമിഴ്‌നാട്ടിലുള്ള 300 ഏക്കര്‍ ഭൂമിയില്‍ മണല്‍ ഖനനം നടത്തി എന്നാണ് കേസ്. 27,773 ക്യൂബിക് മീറ്റര്‍ അളവില്‍ ഖനനം നടത്തിയതായി കണ്ടെത്തിയിരുന്നു. പിടിയിലായ എല്ലാവരെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറലിനെയും പിന്നീട് തിരുനല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സിറോ മലങ്കരസഭയുടെ തമിഴ്‌നാട്ടിലുള്ള 300 ഏക്കര്‍ ഭൂമിയില്‍ മണല്‍ ഖനനം നടത്തി എന്നാണ് കേസ്. 27,773 ക്യൂബിക് മീറ്റര്‍ അളവില്‍ ഖനനം നടത്തിയതായി കണ്ടെത്തിയിരുന്നു. ശേഷം ഒമ്പത് കോടിയലധി കം രൂപ പിഴ ചുമത്തിയിരുന്നു. തമിഴ്‌നാട്ടിലെ താമര ഭരണിപുഴയുടെ അടുത്ത് താമസിക്കുന്നവര്‍ ഇതി നെതിരെ വലിയ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചി ല്‍ നേരിട്ട് കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിസിഐഡി സംഘം ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സഭയുടെ വിശദീകരണം.
‘തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കര്‍ സ്ഥലമുണ്ട്. 40 വര്‍ഷമാ യി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനു വല്‍ ജോര്‍ജ് എന്ന വ്യക്തിയെ കരാര്‍ പ്രകാരം ചുമതലപ്പെടുത്തിയിരുന്നു.കോവിഡ് കാലമായിരുന്നതിനാല്‍ കഴി ഞ്ഞ രണ്ട് വര്‍ഷമായി രൂപതാ അധികൃതര്‍ക്ക് ഈ സ്ഥലത്ത് നേരിട്ട് പോകുവാന്‍ കഴിഞ്ഞിരു ന്നില്ല.
ഈ കാലയളവില്‍ മാനുവല്‍ ജോര്‍ജ് കരാര്‍ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹ ത്തെ കരാറില്‍ നിന്ന് ഒഴിവാക്കാന്‍ നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. വസ്തുവിന്റെ യ ഥാര്‍ത്ഥ ഉടമസ്ഥന്‍ എന്ന നിലയില്‍ രൂപതാ അധികാരികളെ ഇത് സംബന്ധിച്ച് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാനുവല്‍ ജോര്‍ജി നെതിരെ രൂപത നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്,’ എന്നാണ് സംഭവവുമായി ബന്ധപ്പെട്ട് രൂപത നല്‍കുന്ന വിശദീകരണം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.