ന്യൂഡൽഹി : തലസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാർ കൂടുന്നതിൽ ‘അതീവ ജാഗ്രത’ പാലിക്കണമെന്നു പൊലീസിനോടു നിർദേശിച്ച് ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേന. ഡൽഹിയിൽ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ‘വർധന’ ഉണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു നടപടി. ഒരു മാസത്തെ പ്രത്യേക പരിശോധനാ യജ്ഞത്തിനാണു നിർദേശം.വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ആധാർ, വോട്ടർ ഐഡി തുടങ്ങിയ തിരിച്ചറിയൽ രേഖകൾ തയാറാക്കുന്നതിനു ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളിൽ ലഫ്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ആശങ്ക പ്രകടിപ്പിച്ചു. ചീഫ് സെക്രട്ടറി, പൊലീസ് കമ്മിഷണർ, എംസിഡി കമ്മിഷണർ, എൻഡിഎംസി ചെയർമാൻ എന്നിവർക്കു ലഫ്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇക്കാര്യങ്ങൾ വിശദീകരിച്ച് കത്തെഴുതി.
‘‘നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് വോട്ടർ ഐഡി കാർഡ് കിട്ടിയാൽ, നമ്മുടെ രാജ്യത്തു വോട്ടുചെയ്യാനുള്ള അവകാശം എന്ന ഏറ്റവും ശക്തമായ ജനാധിപത്യ അവകാശം ലഭിക്കും. നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് അത്തരം അവകാശങ്ങൾ നൽകുന്നത് ഒരു ഇന്ത്യൻ പൗരനും അംഗീകരിക്കാനാവില്ല. അത്തരം നീക്കങ്ങൾ ദേശീയ സുരക്ഷയ്ക്കു ഹാനികരമാകും’’– കത്തിൽ പറയുന്നു. തിരിച്ചറിയൽ രേഖകൾക്കായി അപേക്ഷിക്കുന്ന ആളുകളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് ഡിവിഷനൽ കമ്മിഷണർ മുഖേന നിർദേശം നൽകണമെന്നും കത്തിലുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.