ന്യൂയോർക്ക് : അനധികൃത കുടിയേറ്റക്കാരെത്തേടി ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളിൽ പരിശോധന നടത്തി ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ. യുഎസിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനകൾക്ക് എത്തിയത്. സിഖ് സംഘടനകളിൽനിന്ന് ശക്തമായ എതിർപ്പ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നു.
‘‘അമേരിക്കൻ സ്കൂളുകളിലും പള്ളികളിലും അറസ്റ്റിൽനിന്നു രക്ഷതേടി ക്രിമിനലുകൾക്ക് ഇനി ഒളിച്ചിരിക്കാനാകില്ല. ട്രംപ് ഭരണകൂടം നിയമപാലകരുടെ കൈ കെട്ടിവയ്ക്കില്ല. ഇത്തരം ആളുകളിൽ കൊലപാതകികളുണ്ട്, പീഡനക്കേസ് പ്രതികളുമുണ്ട്’’ – ഡിഎച്ച്എസ് വക്താവ് അറിയിച്ചു. ബൈഡൻ ഭരണകൂടം നേരത്തേ പള്ളികൾ പോലുള്ള ഇടങ്ങളിൽ പരിശോധന നടത്തുന്നത് ഒഴിവാക്കിയിരുന്നു.
അതിനിടെ, ട്രംപിന്റെ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎസിലെ സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എഡ്യുക്കേഷൻ ഫണ്ട് (എസ്എഎൽഡിഇഎഫ്) ആശങ്ക രേഖപ്പെടുത്തി. ആരാധനാകേന്ദ്രങ്ങളിൽ നടത്തുന്ന ഇത്തരം പരിശോധനകളിൽ ആശങ്കയുണ്ടെന്ന് എസ്എഎൽഡിഇഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കിരൺ കൗർ ഗിൽ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.