Breaking News

അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭം: സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പൊ​ലീ​സ് പൂ​ർ​ണ​സ​ജ്ജം!

ദുബൈ: തിങ്കളാഴ്ച രാജ്യത്തെ സ്കൂളുകൾ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കാനിരിക്കെ സു രക്ഷ ഉറപ്പുവരുത്തുന്നതിന് പൂർണസജ്ജമെന്ന് അറിയിച്ച് വിവിധ എമിറേറ്റുകളിലെ പൊലീസ് സേനകൾ.അക്കാദമിക് വർഷത്തിന്റെ ആദ്യദിനത്തിൽ ‘അപകടരഹിത ദിനം’ ആചരിക്കുന്നതടക്കം വിവിധ പദ്ധതികൾ നടപ്പാക്കി പൂർണസുരക്ഷ ഉറപ്പുവരുത്താൻ പൊലീസ് ഒരുക്കങ്ങൾ പൂർത്തിയാക്കി. ഇതിനായി സ്കൂൾ സോണുകളിൽ പട്രോളിങ്ങും നിരീക്ഷണവും ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കും.
അബൂദബിയിൽ 6010 സ്കൂൾ ബസുകളിലായി 1.81 ലക്ഷം വിദ്യാർഥികളാണ് സ്കൂളുകളിലേക്ക് യാത്ര ചെയ്യുക. ഇവരെ സ്കൂളിലെത്തിക്കാൻ പരിശീലനവും ബോധവത്കരണ പരിപാടികളും വിജയകരമായി പൂർത്തിയാക്കിയ ശേഷം എമിറേറ്റ്സ് ട്രാൻസ്പോർട്ട് മാത്രം 4960 ഡ്രൈവർമാരെയും 5960 ബസ് സൂപ്പർ വൈസർമാരെയും നിയമിച്ചിട്ടുണ്ട്.
ഗതാഗതം നിയന്ത്രിക്കുന്നതിനും സ്കൂൾ ബസുകളുടെ സഞ്ചാരം സുഗമമാക്കുന്നതിനുമായി പട്രോളിങ് ശക്തമാക്കുന്നതിന് ഒരുക്കങ്ങൾ സജീവമാക്കിയതായി അബുദബി പൊലീസിലെ കേണൽ നാസർ അൽസആദി പറഞ്ഞു. ഈ കാമ്പയിനിൽ ‘ഹാപ്പിനസ് പട്രോൾ’, ‘ചൈൽഡ് പട്രോൾ’ എന്നിവ ഭാഗവാക്കാകുന്നുണ്ട്.കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ സ്കൂൾ സോണുകളിൽ
ഡ്രൈവർമാർ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കണമെന്നും കാൽനട ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താൻ ശ്രദ്ധിക്കണമെന്നും സമൂഹ മാധ്യമ കാമ്പയിനിലൂടെ ദുബൈ പൊലീസ് ആവശ്യപ്പെട്ടു.


അക്കാദമിക വർഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയതായി ഷാർജ പൊലീസ് സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ ബി. ഡോ. അഹ്മദ് സഈദ് അൽ നൗർ പറ ഞ്ഞു.സുഗമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാക്കാൻ റോഡുകളിൽ പട്രോളിങ് സാന്നിധ്യം വർധിപ്പിക്കുകയും ട്രാഫിക് സാഹചര്യങ്ങളെ അടിസ്ഥാനമാക്കി പട്രോളിങ് ക്രമീകരിക്കുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. ‘ബാക്ക് ടു സ്കൂൾ’ സീസണിനെ സ്വാഗതം ചെയ്യുന്നതിനുള്ള സുരക്ഷാ പദ്ധതി പൂർത്തിയായതായി റാസ ൽഖൈമ പൊലീസ് ജനറൽ കമാൻഡും അറിയിച്ചു. സ്കൂളുകൾക്ക് സമീപം വേഗം കുറക്കണമെന്നും 10 വയസ്സിന് താഴെയുള്ള വിദ്യാർഥികൾ അവരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനങ്ങളുടെ പിൻസീറ്റിൽ ഇരിക്ക ണമെന്നും സീറ്റ്ബെൽറ്റ് ഉപയോഗിക്കണമെന്നും രക്ഷിതാക്കളെ അധികൃതർ ഓർമിപ്പിച്ചു. പുതിയ അധ്യയന വർഷത്തിനായുള്ള തയാറെടുപ്പിന്റെ ഭാഗമായി സമഗ്രമായ സുരക്ഷ, ട്രാഫിക് പ്ലാൻ ത യാറാക്കിയതായി ഫുജൈറ പൊലീസ് ജനറൽ കമാൻഡും അറിയിച്ചു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.