കോവിഡ് സാഹചര്യത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ലാസുകള്‍ നടത്തുക. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും വെവ്വേറെ വിളിച്ച ഉന്നതതല യോഗത്തിലാണ് ധാരണയായത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും
തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കാന്‍ നിര്‍ദേശം. കോവിഡ് സാഹചര്യത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ലാസുകള്‍ നടത്തുക. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും വെവ്വേറെ വിളിച്ച ഉന്നതതല യോഗത്തിലാണ് ധാരണയായത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും.
പ്രവേശനോത്സവം സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും. അധ്യായന വര്‍ഷം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് രാവിലെ 11.30ന് വാര്‍ത്താസമ്മേളനം നടത്തും.
ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂണ്‍ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകള്‍ സംബ ന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. അതേ സമയം പ്ലസ് വണ്‍ പരീക്ഷകള്‍ പൂര്‍ത്തിയാകാ ത്തതിനാല്‍ തീരുമാനം വൈകും. കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭിക്കും.
ഈമാസം അവസാനത്തോടെ ക്ലാസ് പൂര്‍ത്തിയാകുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു ക്ലാസു കള്‍ തുടങ്ങുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കും. ഇവര്‍ക്ക് പ്ലസ് വണ്‍ പരീക്ഷ നടത്തുന്നത് സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല.
കോളജുകളിലും സര്‍വകലാശാലകളിലും ജൂണ്‍ ഒന്നിനുതന്നെ അധ്യയന വര്‍ഷം തുടങ്ങാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച സര്‍വകലാശാല വൈസ്ചാന്‍സലര്‍മാരുടെ യോഗത്തിലാണ് ധാരണയായത്. ജൂണ്‍ 15 മുതല്‍ അവസാന വര്‍ഷ ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ പരീക്ഷ കള്‍ ഷെഡ്യൂള്‍ ചെയ്യാനും ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കാനുമുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും മന്ത്രി നിര്‍ദേശിച്ചു.
സാങ്കേതിക സര്‍വകലാശാലയും കുസാറ്റും അവസാന വര്‍ഷ പരീക്ഷകള്‍ ഓണ്‍ലൈനായി നട ത്താന്‍ തീരുമാനിച്ചത് യോഗത്തില്‍ അറിയിച്ചു. മറ്റ് സര്‍വകലാശാലകള്‍ കോവിഡ് സാഹചര്യം വിലയിരുത്തി പരീക്ഷ നടത്തിപ്പില്‍ തീരുമാനമെടുക്കുമെന്നും യോഗത്തില്‍ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.