Home

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ല ; വിമത നീക്കത്തില്‍ സോണിയയോടു മാപ്പു പറഞ്ഞു ഗെലോട്ട്

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഈയടുത്ത് രാജസ്ഥാന്‍ എംഎല്‍എമാര്‍ നടത്തിയ വിമത നീക്ക ത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെ ടുത്താണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. വിമത നീക്കത്തില്‍ സോണിയയോട് അദ്ദേഹം മാപ്പ് പറ ഞ്ഞു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഈയടുത്ത് രാജസ്ഥാന്‍ എംഎല്‍എമാര്‍ നടത്തിയ വിമത നീക്കത്തിന്റെ ധാ ര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. വിമത നീക്കത്തില്‍ സോണിയയോട് അദ്ദേഹം മാപ്പ് പറഞ്ഞു.

സോണിയയുമായി ഒന്നര മണിക്കൂര്‍ ആണ് ഗെഹ്ലോട്ട് കൂടിക്കാഴ്ച നടത്തിയത്. അതിന് ശേഷം മാധ്യമ ങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് പിന്‍ വാങ്ങുകയാണെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വമാണ് തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേ ഹം പറഞ്ഞു. നെഹ്റു കുടുംബവുമായി തനി ക്ക് അന്‍പതു വര്‍ഷത്തെ ബന്ധമാണുള്ളത്. ഇന്ദിര ഗാന്ധിയുടെ കാലത്തും പിന്നീട് രാജീവിന്റെയും സോണിയയുടെയും കാലത്തും അടുത്ത ബന്ധമാ ണ് പുലര്‍ത്തിയത്. അത് ഇനിയും തുടരുമെന്ന് ഗെലോട്ട് പറഞ്ഞു.

കൊച്ചിയില്‍ വച്ച് രാഹുല്‍ ഗാന്ധിയെ കണ്ട് അധ്യക്ഷനാവാന്‍ അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹം ഇല്ലെന്ന് ആവര്‍ത്തിച്ചപ്പോള്‍ മത്സരിക്കാം എന്ന നിലപാടിലായിരുന്നു ഞാന്‍. എ ന്നാല്‍ രാജസ്ഥാനിലെ സംഭ വ വികാസങ്ങളോടെ നിലപാടു മാറ്റി. ഇനി മത്സരത്തിനില്ലെന്ന് ഗെലോട്ട് പറഞ്ഞു.

പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം നാളെയാണ്. മുതിര്‍ന്ന നേതാവ് ദിഗ്വിജയ സിംഗ് മത്സ രിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ശശി തരൂരാണ് മറ്റൊരു സ്ഥാനാര്‍ഥി. 20 വര്‍ഷത്തിന് ശേഷം കോണ്‍ ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.