മുഖ്യമന്ത്രി, പ്രധാനമന്ത്രി സ്ഥാനങ്ങളില്‍ ഇടവേളകളില്ലാതെ 20-ാം വര്‍ഷത്തിലേക്കാണ് നരേന്ദ്ര മോദി കടന്നിരിക്കുന്നത്. ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒരു നേതാവ് ഇത്രയും കാലം തുടര്‍ച്ചയായി അധികാരത്തില്‍ തുടരുന്നത് വിരളമാണ്. അധികാര ഉന്മത്തതയുടെ തുടര്‍ച്ചയായ ഈ 19 വര്‍ഷങ്ങള്‍ രാജ്യത്തിന് എന്ത് ഗുണമാണ് ചെയ്‌തത്?
മോദി അധികാരത്തിലേറിയതിനു ശേഷമുള്ള 19 വര്‍ഷങ്ങള്‍ വികസന രാഷ്‌ട്രീയത്തിന്റെ കാലയളവ് ആയി പരിഗണിക്കുന്നവരുണ്ട്. അത് വികലമായ വികസന നയമാണ് എന്നതാണ് വാസ്‌തവം. സമൂഹത്തിന്റെ താഴേതട്ടിലുള്ള കര്‍ഷകരെയോ കുടിയേറ്റ തൊഴിലാളികളെയോ പരിഗണിക്കാത്ത വികസന നയം. നോട്ട് നിരോധനം പോലുള്ള ആത്മഹത്യാപരമായ നയങ്ങള്‍ക്ക് ഇക്കാലയളവില്‍ രാജ്യത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു.
സ്വതന്ത്രേന്ത്യയുടെ ചരിത്രത്തില്‍ മോദി യുഗം മനുഷ്യാവകാശ ലംഘനങ്ങളുടെ അപൂര്‍വമായ കാലയളവ് കൂടിയാണ്. 2001 ഒക്‌ടോബറില്‍ അതുവരെ ഒരു തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റതു തന്നെ അസാധാരണമായ ഒരു നടപടിയുടെ ഭാഗമായിട്ടായിരുന്നു. അതിനു ശേഷം നാല് മാസം കഴിഞ്ഞപ്പോഴേക്കും ഗുജറാത്ത് കലാപം ഉണ്ടായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ കൊല ചെയ്യപ്പെട്ട കലാപം ആയിരുന്നു അത്.
ആ കലാപത്തില്‍ കൊല ചെയ്യപ്പെട്ടവരുടെ രക്തത്തില്‍ ചവിട്ടിയാണ് അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചത്. അധികാരത്തിന്റെ 20-ാം വര്‍ഷത്തിലെത്തുമ്പോഴേക്കും കാശ്‌മീരിലെ ഇടപെടലും പൗരത്വ നിയമ ഭേദഗതിയും ന്യൂനപക്ഷാവകാശങ്ങളുടെ ധ്വംസനത്തിന്റെ കൊടിയ ഉദാഹരണങ്ങളായി മുന്നില്‍ നില്‍ക്കുന്നു.
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ `ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യമാണ് എന്‍ഡിഎ ഉയര്‍ത്തിയത്. വാജ്‌പേയി സര്‍ക്കാരിന് അധികാരം നിലനിര്‍ത്താന്‍ ആ മുദ്രാവാക്യം ഉപകരിക്കുമെന്ന എന്‍ഡിഎ നേതൃത്വ ത്തിന്റെ കണക്കുകൂട്ടല്‍ പക്ഷേ ജനം തെറ്റിച്ചു. ജനപ്രിയ നേതാവിന്റെ പ്രതിച്ഛായയുണ്ടായിട്ടു പോലും വാജ്‌പേയി അധികാരഭ്രഷ്‌ടനായി. വാജ്‌പേയി നഷ്‌ടപ്പെടുത്തിയതാണ് പത്ത് വര്‍ഷത്തിനു ശേഷം ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ നേടിയെടുത്ത പ്രതിച്ഛായ ഉപയോഗിച്ച് നരേന്ദ്ര മോദി തിരിച്ചുപിടിച്ചത്.
വികസന രാഷ്‌ട്രീയമായിരുന്നു 2014ലെ തിരഞ്ഞെടുപ്പിലെ മോദിയുടെ പ്രചാരണ അജണ്ടയിലെ പ്രധാന ഇനം. അതിനിടയില്‍ തന്റെ പാര്‍ട്ടി ഉന്നയിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങളെ കഴിയുന്നതും പുറത്തെടുക്കാതിരിക്കാന്‍ മോദി ശ്രദ്ധിച്ചു. പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകനായ വെങ്കിടേ ഷ് രാമകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടുന്നതു പോലെ ആര്‍എസ്‌എസ് നേതൃത്വത്തിന്റെ അജണ്ടകളെ പോലും മരവിപ്പിച്ചുകൊണ്ട്, തന്റേതു മാത്രമായ അജണ്ടയില്‍ നിന്നുകൊണ്ടായിരുന്നു മോദിയുടെ വളര്‍ച്ച. ആ മോദിയാണ് പിന്നീട് അമിത് ഷായെ കൂട്ടുപിടിച്ച് സവര്‍ണ ഹിന്ദു മതമൗലിക വാദത്തിന്റെ തീവ്രതയിലേക്ക് നീങ്ങിയത്. ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ ചില പ്രസ്‌താവനകള്‍ ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്നതായിരുന്നില്ല. മറിച്ച് ഗുജറാത്ത് കലാപ കാലത്തെ മുഖ്യമന്ത്രിയായ മോദിയെയാണ് ആ പ്രസ്‌താവനകള്‍ ഓര്‍മിപ്പിച്ചത്.
മോദിയുടെ പഴയ സുഹൃത്ത് കൂടിയായ അരുണ്‍ ഷൂരി പറഞ്ഞതു പോലെ വികസന തീവ്രവാദികളും വളര്‍ച്ചാദാഹികളായ വ്യവസായികളും പ്രധാനമന്ത്രിയെ കാണുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന ആശ്ചര്യവും എന്തെങ്കിലും ചെയ്യൂവെന്ന അപേക്ഷയും രേഖപ്പെടുത്തുകയും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ പ്രധാനമന്ത്രിക്ക് പത്തില്‍ ഒന്‍പത് മാര്‍ക്ക് നല്‍കുകയും ചെയ്യു ന്നു. മോദിയെ വാഴ്‌ത്തി കൊണ്ട് വിവാദ പ്രശ്‌നങ്ങളില്‍ മൗനം പാലിക്കുന്ന രീതി അവര്‍ക്ക് എത്ര കാലം തുടരാനാകും?
`പത്ത് വര്‍ഷം എനിക്ക് തരൂ, ഞാന്‍ എല്ലാം മാറ്റിമറിച്ചു കാണിക്കാം’ എന്ന ലൈനിലായിരുന്നു 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയിലെ മോദിയുടെ പ്രചാരണ രീതി. വര്‍ഷം ആറ് കഴിഞ്ഞപ്പോഴേക്കും പലതും മാറിമറിഞ്ഞു. പക്ഷേ അതൊട്ടും ഗുണപരമായ മാറ്റമായിരുന്നില്ല. ജനാധിപത്യവും മതേതരത്വവും ദുര്‍ബലമായി. സമ്പദ്‌ഘടന തകരുകയും ചെയ്‌തു.മോദിയുടെ അധികാര ലഹരിയുടെ 19 വര്‍ഷങ്ങള്‍ നമ്മുടെ രാഷ്‌ട്രശില്‍പ്പികള്‍ ഉറച്ചുവിശ്വസിച്ചിരുന്ന ലിബറല്‍ ജനാധിപത്യ മൂല്യങ്ങളില്‍ നിന്നുള്ള അധോഗമനത്തിന്റെ കാലയളവ് കൂടിയാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.