Breaking News

അധികാരത്തില്‍ 44 ദിവസം ; ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45-ാം ദിവ സമാണ് രാജി. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ വലിയ വിമര്‍ശ നങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് രാജി

ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45-ാം ദിവസമാണ് രാജി. ലി സ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് രാജി. ഇതോടെ ബ്രി ട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം അധികാരത്തിലിരുന്ന പ്ര ധാനമന്ത്രി എ ന്ന മോശം പേരുമായാണ് അവരുടെ പടിയിറക്കം. ഇതിന് മുമ്പ് 1827ല്‍ ജോര്‍ജ് കാനിങ് 119 ദിവസം പ്രധാനമന്ത്രിയായിരുന്നതാണ് ഏറ്റവും കുറഞ്ഞ അധികാരകാലം.

ജനാഭിലാഷത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും പുതിയ പ്ര സിഡന്റിനെ തിരഞ്ഞെടു ക്കും വരെ പദവിയില്‍ തുടരുമെന്നും ലിസ് ട്രസ് അറിയിച്ചു. പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ലിസ് ട്രസ് വ്യതിചലിച്ചതായി ആരോപിച്ച് മന്ത്രി സഭ യുടെ രാജിക്കായി പ്രതിപക്ഷം ശക്തമായി ആവശ്യ പ്പെട്ടു വരുന്നതിനിടെയാണ് പദവിയില്‍ നിന്ന് ഒഴിവാകാന്‍ ലിസ് ട്രസ് നിശ്ചയിച്ചത്.

ബ്രിട്ടനില്‍ നാണയപ്പെരുപ്പം കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. 10.1 ശതമാനമായി നാണയപ്പെരുപ്പം ഉയര്‍ന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതീ ക്ഷിത നിരക്കുകളുടെ അ ഞ്ചിരട്ടി എങ്കിലുമായിരുന്നു ഇത്. പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ലിസ് ട്രസ് വ്യതിചലിച്ചുവെന്ന് ഭര ണപക്ഷത്തു നിന്നു തന്നെ അവര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നു. പിന്നാലെയാണ് നാടകീയ രംഗ ങ്ങള്‍ക്കൊടുവില്‍ അവര്‍ രാജി സമര്‍പ്പിച്ചത്.

അഞ്ച് ദിവസം മുമ്പാണ് യുകെ ധനമന്ത്രി ക്വാസി കാര്‍ട്ടെങ് രാജിവെച്ചത്. ഔദ്യോഗിക രേഖ കൈ കാര്യം ചെയ്തതില്‍ വീഴ്ച വന്നെന്ന ആക്ഷേപത്തെ തുടര്‍ന്ന് ഇന്നലെ ഹോം സെക്രട്ടറി സുവെല്ല ബ്രെ വര്‍മാനും രാജിവെച്ചൊഴിഞ്ഞു. ബ്രിട്ടനില്‍ നാണയപ്പെരുപ്പം കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും ഉയ ര്‍ന്ന നിരക്കിലായിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.