രണ്ടുദിവസം കനത്ത നഷ്ടം നേരിട്ട ഓഹരിവിപണിയില്‍ ഇന്ന് മുന്നേറ്റം ദൃശ്യമായി. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ട അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ് എന്നിവ നേട്ടം ഉ ണ്ടാക്കി. വ്യാപാരത്തിന്റെ തുടക്കത്തില്‍ അദാനി എന്റര്‍പ്രൈസസ് ആറുശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്
ഡല്‍ഹി: ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗും അ ദാനി ഗ്രൂപ്പും തമ്മിലുള്ള പോര് തുടരുന്നു. ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചു എന്ന ആരോപണ ത്തിന് അദാനി ഗ്രൂപ്പ് നല്‍കിയ വിശദീകരണത്തിന് ഹിന്‍ഡന്‍ബര്‍ഗ് മറുപടി നല്‍കി. അതിനിടെ രണ്ടു ദിവസം കനത്ത നഷ്ടം നേരിട്ട ഓഹരിവിപണിയില്‍ ഇന്ന് മുന്നേറ്റം ദൃശ്യമായി. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ട അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്സ് എന്നിവ നേട്ടം ഉണ്ടാ ക്കി. വ്യാപാരത്തിന്റെ തുടക്കത്തില്‍ അദാനി എന്റര്‍പ്രൈസസ് ആറുശതമാനത്തിന്റെ മുന്നേറ്റമാണ് രേഖ പ്പെടുത്തിയത്.
ദേശീയതയുടെ മറവില്‍ തട്ടിപ്പിനെ മറയ്ക്കാനാവില്ല എന്നാണ് അദാനി ഗ്രൂപ്പിന്റെ 413 പേജുള്ള വിശദീകര ണത്തിന് മറുപടിയായി ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞത്. ഇന്ത്യയുടെ പുരോഗതി അദാനി തടസ്സപ്പെടുത്തു ന്നതായും വിദേശത്തെ സംശയകരമായ ഇടപാടുകളെ കുറിച്ച് അദാനി മറുപടി നല്‍കിയിട്ടില്ലെന്നും ഹിന്‍ഡന്‍ബെര്‍ഗ് കുറ്റപ്പെടുത്തു ന്നു.
413 പേജുള്ള അദാനിയുടെ കുറിപ്പില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രമാണ്.’അദാനി ഗ്രൂപ്പ് അതിന്റെ വളര്‍ച്ചയും ചെയര്‍മാനായ ഗൗതം അദാനിയുടെ സമ്പത്തും ഇന്ത്യയുടെ തന്നെ വിജയവുമായി കൂട്ടിയി ണ ക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ വിയോജിക്കുന്നു. വ്യക്തമായി പറഞ്ഞാല്‍, ഇന്ത്യ ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞ ങ്ങള്‍ വിശ്വസിക്കുന്നു. ആവേശകരമായ ഭാവിയുമായി ഉയര്‍ന്നുവരുന്ന സൂപ്പര്‍ പവര്‍. എന്നാല്‍ അദാനി ഗ്രൂപ്പ് ആസൂത്രിതമായി രാജ്യത്തെ കൊള്ളയടിക്കുന്നു. ഇന്ത്യന്‍ പതാ കയില്‍ മറഞ്ഞിരുന്നു അദാനി ഗ്രൂപ്പ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നു എന്നും ഞങ്ങള്‍ വിശ്വസി ക്കുന്നു.’ ഹിന്‍ഡന്‍ബര്‍ഗിന്റ മറുപടി ഇങ്ങനെ.
അതിനിടെ, ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് വന്ന സമയം സംശയം ജനിപ്പിക്കുന്നതായി അദാനി ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷിന്ദര്‍ സിംഗ് പറഞ്ഞു.ഫോളോ ഓണ്‍ പബ്ലിക് ഓഫറിനിടെയാണ് റിപ്പോര്‍ട്ട് വന്നത്. ഇത് 20000 കോടി രൂപ സമാഹരിക്കാനുള്ള ശ്രമത്തെ അട്ടിമറിക്കാനുള്ള ശ്രമമായാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.