റിയാദ് : അത്യാന്താധുനിക സൗകര്യങ്ങളും പുത്തൻ അടയാളവുമായി സൗദി റെഡ് ക്രെസന്റ് അതോറിറ്റിയുടെ ആംബുലൻസുകൾ സേവനം തുടങ്ങി. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അപകട സാഹചര്യങ്ങളിൽ ഓടി എത്തുന്നതിനും അടിയന്തിര സേവനസൗകര്യങ്ങൾ് എത്രയും പെട്ടെന്ന് നൽകുന്നതിനും ലക്ഷ്യമിട്ടാണ് മികച്ചതും യൂറോപ്യൻ സവിശേഷതകളുൾപ്പെടുന്ന തരം പുത്തൻ തലമുറ ആബുലൻസുകൾ രംഗത്തിറക്കിയിരിക്കുന്നത്.
അടിയന്തിര സാഹചര്യങ്ങളോടെ ഏറ്റവും വേഗത്തിൽ പ്രതികരിക്കുന്നതിനായാണ് രാജ്യാന്തര സവിശേഷതകളും ഉന്നത നിലവാരവുമുള്ള ആംബുലൻസ് പുതിയ രൂപഭാവത്തിൽ രംഗത്തിറക്കിയിരിക്കുന്നതെന്ന് സൗദി റെഡ് ക്രസന്റി ഫ്ലീറ്റ് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫാരിസ് അൽ ഒതൈബി പറഞ്ഞു. വേൾഡ് ഹെൽത്ത് ഫോറത്തിന്റെ രീതിയിലുള്ള പുതിയ ആംബുലൻസ് രാജ്യാന്തര സവിശേഷതയുളള വാഹനങ്ങളാണ്. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടുളള സസ്പെൻഷൻ സംവിധാനത്തോടു കൂടിയ കിടക്കയും മറ്റ് ജീവൻ രക്ഷാ മെഡിക്കൽ ഉപകരണങ്ങളുമുണ്ട്.
അതോറിറ്റിയുടെ പുതിയ വാഹനങ്ങളിൽ അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ അടങ്ങിയിട്ടുണ്ടെന്നും, അതുപോലെ വാഹനത്തിന്റെ ക്യാബിനിലും വാഹനത്തിൻ്റെ ഡ്രൈവറുടെ മുന്നിലും 360 ഡിഗ്രീ ചിത്രീകരണശേഷിയുള്ള ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അൽ ഒതൈബി അഭിപ്രായപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.