Entertainment

അതിരരികുകളിലൂടെ പ്രയാണം ; നിറക്കൂട്ടില്‍ നിറയുന്ന തിരസ്‌കൃത ജീവിതങ്ങള്‍

വാക്കുകളേക്കാള്‍ മൂര്‍ച്ചയുള്ള വരകളിലൂടെ തിരസ്‌കൃത സമൂഹത്തിന്റെ ജീവിതം പൊതുധാരയിലെ ത്തിക്കുകയാണ് ആര്‍ട്ടിസ്റ്റ് സത്യപാല്‍.ഫോര്‍ട്ട് കൊച്ചിയിലെ ഡേവിഡ് ഹാളില്‍ നടക്കുന്ന ചിത്ര പ്രദര്‍ശ നം കലാസ്വാദകര്‍ക്ക് ചിന്തോദ്ദീപകമായ സന്ദേശങ്ങള്‍ പകരുന്നതാണ്.ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ ഡിസംബര്‍ 12ന് തുടങ്ങിയ ചിത്ര പ്രദര്‍ശനം ജനുവരി 16ന് സമാപിക്കും

  • മനോഹര വര്‍മ്മ

കൊച്ചി : വികാരങ്ങളും ചിന്തകളും വാക്കുകളായി പരിണമിക്കുമ്പോള്‍ കവിത പിറക്കുന്നു എന്ന് പറഞ്ഞ ത് വിഖ്യാത കവി റോബര്‍ട്ട് ഫ്രോസ്റ്റാണ്. വാക്കുകള്‍ക്ക് പകരം ചായക്കൂട്ടില്‍ ചാലിച്ച വരകള്‍ ആയാല്‍ അ ത് വാങ്മയ ചിത്രങ്ങളായി മാറുന്നു.

വാക്കുകളേക്കാള്‍ മൂര്‍ച്ചയുള്ള വരകളിലൂടെ തിരസ്‌കൃത സമൂഹത്തിന്റെ ജീവിതം പൊതുധാരയിലെ ത്തിക്കുകയാണ് ആര്‍ട്ടിസ്റ്റ് സത്യപാല്‍.ഫോര്‍ട്ട് കൊച്ചിയിലെ ഡേവിഡ് ഹാളില്‍ നടക്കുന്ന ചിത്ര പ്രദര്‍ശ നം കലാസ്വാദകര്‍ക്ക് ചിന്തോദ്ദീപകമായ സന്ദേശങ്ങള്‍ പകരുന്നതാണ്.

അരിക് വല്‍ക്കരിക്കപ്പെട്ട, പൊതുധാരയില്‍ നിന്നകറ്റി നിര്‍ത്തപ്പെട്ടവരുടെ നിശബ്ദ വിലാപങ്ങളാണ് സ ത്യപാലിന്റെ വരകളും നിറങ്ങളും.ഇന്ത്യയിലെ ഗോത്രവര്‍ഗ മേഖലകളില്‍ ഈ ജനതയ്‌ക്കൊപ്പം താമസിച്ച് അവരുടെ ജീവിതം ക്യാന്‍വാസുകളിലേക്ക് പകര്‍ത്തുകയായിരുന്നു സത്യപാല്‍.

ഒരു കലാകാരന്റെ സാമൂഹിക,രാഷ്ട്രീയ പ്രതിബദ്ധത ഈ ചിത്രങ്ങളില്‍ നിറഞ്ഞു കാണാം. അധികാര വ ര്‍ഗങ്ങള്‍ അടിച്ചേല്‍പ്പിച്ച അസ്പര്‍ശതയുടെ ബാക്കിപത്രമായി അടിയാള വര്‍ഗങ്ങളെന്ന മുദ്രയും പേറി ജീ വിക്കുന്നവരുടെ ദിനരാത്രങ്ങളിലൂടെ, അവരുടെ ചരിത്ര- സംസ്‌കാരങ്ങളിലൂടെ ചായക്കൂട്ടില്‍ ചാലിച്ച പ കര്‍ന്നാട്ടങ്ങളാണ് സത്യ പാലിന്റെ തൂലികയിലൂടെ തെളിഞ്ഞത്.

കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി സത്യപാല്‍ ചിത്രരചനാ രംഗത്ത് സജീവമാണ്. ഇക്കാലയഇവില്‍ 21 സോളോ പ്രദര്‍ശനങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്തി. ഇത് കൂടാതെ 150 ല്‍പ്പരം ഗ്രൂപ്പ് പ്രദ ര്‍ശനങ്ങളിലും പങ്കാളിയായി.

വരകളുടെ സഹചാരിയാകുമ്പോഴും മികച്ചൊരു സംഘാടകനായും തിളങ്ങാന്‍ സത്യപാല്‍ സമയം ക ണ്ടെത്തുന്നു. കേന്ദ്ര,സംസ്ഥാന ലളിത കലാ അക്കാദമികളുടെ തലപ്പത്തും ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വ ഹിച്ച് കലയോടുള്ള കടമകളില്‍ സത്യപാല്‍ വ്യാപൃതനായിരുന്നു. കേരളത്തിന്റെ തനത് ചിത്രകലാരൂപ ത്തെ ആസ്പദമാക്കിയുള്ള കളമെഴുത്ത് ഉള്‍പ്പടെ 17 കലാ-സംസ്‌കാരിക ഗ്രന്ഥങ്ങളുടെ പത്രാധിപരായും സത്യപാല്‍ പ്രവര്‍ത്തിച്ചു.

ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ ഡിസംബര്‍ 12ന് വ്യവസായ,നിയമ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്ത ചിത്ര പ്രദര്‍ശനം ജനുവരി 16ന് സമാപിക്കും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.