രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 46,164 പേര്‍ക്ക്. ഇതില്‍ 31,445ഉം കേരളത്തി ലാണ്. കേരളം ഒഴികെയുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 14,719 കേസാണ്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതി ല്‍ 31,445ഉം കേരളത്തിലാണെന്ന് കേന്ദ്ര ആരോ ഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളം ഒഴികെയുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 14,719 കേസാണ്.
607 കോവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 11,398 പേരുടെ വര്‍ദ്ധനവുണ്ടായതോടെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3,33,725 ആയി ഉയര്‍ന്നു.
അഞ്ച് സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ കേരളത്തിലാണ്,31,445 പേര്‍. പ്രതിദി ന കേസുകളില്‍ രണ്ടാം സ്ഥാനത്തുള്ള മഹാരാ ഷ്ട്രയില്‍ 5,031, ആന്ധ്രാപ്രദേശില്‍ 1,601, തമിഴ്നാട്ടില്‍ 1573, കര്‍ണാടകയില്‍ 1,224 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
പുതിയ രോഗ ബാധിതരില്‍ 88.55 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. അതില്‍ തന്നെ, 68.12 ശതമാനം രോഗബാധയും കേരളത്തില്‍ നിന്നാണ്. 24 മണിക്കൂറിനിടെ മഹാരാഷ്ട്ര യിലാണ് കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 216 മരണങ്ങള്‍ മഹാരാ ഷ്ട്രയിലും കേരളത്തില്‍ 215 ഉം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,159 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,17,88,440 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.63 ശതമാനമാണ്. 24 മണിക്കൂറിനിടെ 17,87,283 സാമ്പിളുകളാണ് പരിശോധിച്ചത്.
രാജ്യത്ത് ഇതുവരെ 60,38,46,475 ഡോസ് കോവിഡ് വാക്‌സീന്‍ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം 17,87,283 ഡോസ് വാക്‌സീനുകളാണ് വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാ ക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.