Gulf

അടൂര്‍ എന്‍ആര്‍ഐ ഫോറം കുവൈത്ത് ചാപ്റ്റര്‍ അടൂരോണം

അടൂര്‍ നിവാസികളുടെ കൂട്ടായ്മയായ അടൂര്‍ എന്‍ആര്‍ഐ ഫോറം കുവൈത്ത് ചാപ്റ്റര്‍ അടൂരോണം 2022 സംഘടിപ്പിച്ചു. കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റി ന്‍ സാസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു

കുവൈത്ത്‌സിറ്റി : അടൂര്‍ നിവാസികളുടെ കൂട്ടായ്മയായ അടൂര്‍ എന്‍ആര്‍ഐ ഫോറം കുവൈത്ത് ചാപ്റ്റര്‍ അടൂരോണം 2022 സംഘടിപ്പിച്ചു. കേരള ജലവിഭവ മന്ത്രി റോ ഷി അഗസ്റ്റിന്‍ സാസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. അടൂര്‍ എന്‍ആര്‍ഐ ഫോറം- കുവൈറ്റ് ചാപ്റ്റര്‍ പ്രഥമ അടൂര്‍ ഭാസി പുരസ്‌കാരം ചലച്ചിത്ര നടന്‍ ഉണ്ണി മുകുന്ദനും, നവാഗത സംവിധായകനുള്ള പുരസ്‌കാരം വിഷ്ണു മോഹനും റോഷി അഗസ്റ്റിന്‍ സമ്മാനിച്ചു.

കുവൈത്തിലെ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകനായ അക്ബര്‍ കുളത്തുപ്പുഴയേയും, എസ്എസ്എല്‍സി, +2 പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികളെ യോഗത്തില്‍ ആദരിച്ചു.

പ്രസിഡന്റ് ജിജു മോളേത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ അ നു പി രാജന്‍, വൈസ് പ്രസിഡന്റ് കെ സി ബിജു എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ ബി ജോ പി ബാബു സ്വാഗതവും ജനറല്‍ സെക്രട്ടറി അനീഷ് എബ്രഹാം നന്ദിയും രേഖപ്പെടുത്തി.

പതാക ഉയര്‍ത്തിയതോട് കൂടി ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര, അംഗങ്ങളുടെ വൈവി ധ്യമാര്‍ന്ന കലാപരിപാടികള്‍, നാടന്‍ കലാരൂപങ്ങള്‍, അത്തപൂക്കളം, തിരുവാതിര, ചെണ്ടമേളം, വില്ലടിച്ചാന്‍ പാട്ട്, വഞ്ചിപാട്ട്, സിനിമാറ്റിക്ക് ഡാന്‍സ് പ്രശസ്ത ഗായകരായ ഇഷാന്‍ ദേവ്, റൂത്ത് റ്റോ ബി,അംബിക രാജേഷ് എന്നിവര്‍ അവതരിപ്പിച്ച സംഗീ ത വിരുന്നും ശ്രദ്ധേയമായി. വിഭവ സമൃര്‍ ദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.