അടൂരോണം.2022 ഫ്ലയർ പ്രകാശനം ചെയ്തു
കുവൈറ്റ് :കുവൈറ്റിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ.ഫോറം- കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു.അടൂരോണം 2022 എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ഫ്ലയറിന്റെ പ്രകാശനം പ്രസിഡന്റ് ജിജു മോളേത്ത് ഉപദേശക സമിതി അംഗം മാത്യൂസ് ഉമ്മന് നല്കി നിർവഹിച്ചു.2022 സെപ്റ്റംബർ 23 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് .കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യ അതിഥിയായിരിക്കും. യോഗത്തിൽ അടൂർ എൻ.ആർ.ഐ ഫോറം- കുവൈറ്റ് ചാപ്റ്റർ അടൂർ ഭാസി പുരസ്കാരം ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദനും, നവാഗത സംവിധായകനുള്ള പുരസ്‌കാരം വിഷ്ണു മോഹനും സമ്മാനിക്കും.
ചലച്ചിത്ര പിന്നണി ഗായകൻ ഇഷാൻ ദേവും,മഴവിൽ മനോരമ സൂപ്പർ 4 വിന്നർ രൂത്ത് റ്റോബിയും,കുവൈറ്റിന്റെ സ്വന്തം ഗായിക അംബിക രാജേഷും ചേർന്ന് അവതരിപ്പിക്കുന്ന ഗാനമേള, തിരുവാതിര, സാസ്കാരിക ഘോഷ യാത്ര, ഡാൻസ്, ചെണ്ടമേളം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറുന്നതാണ്.
ചടങ്ങിൽ അടൂരോണം കൺവീനർ ബിജോ പി.ബാബു, വൈസ് പ്രസിഡന്റ് കെ.സി ബിജു, ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം, പി.ആർ.ഒ ആദർശ് ഭുവനേശ്, സുവനീർ കൺവീനർ ഷൈജു അടൂർ, പോഗ്രാം കൺവീനർ ജയൻ ജനാർദ്ദനൻ, കമ്മറ്റി അംഗങ്ങളായ ബിനു പൊടിയൻ, ഷഹീർ മൈദീൻ കുഞ്ഞ്, ജയകൃഷ്ണൻ, ബിനോയി ജോണി, ജിതിൻ മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.