Breaking News

‘അടിത്തറ ശക്തം; 6.8 ശതമാനം വരെ ഇന്ത്യ വളരും’: പ്രതീക്ഷയോടെ സാമ്പത്തിക സർവേ റിപ്പോർട്ട്

ന്യൂഡൽഹി : അടുത്ത സാമ്പത്തിക വർഷം (2025-26) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 6.3 മുതൽ 6.8 ശതമാനം വരെ വളരുമെന്നു സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപനത്തിന് പിന്നാലെയാണു ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്തു വച്ചത്. നാളെയാണു മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ 2025-26 വർഷത്തേക്കുള്ള ബജറ്റ് നിർമല അവതരിപ്പിക്കുക.
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കഴിഞ്ഞ ഒരുവർഷക്കാലത്തെ പ്രകടനത്തിന്റെ അവലോകനവും കേന്ദ്രസർക്കാരിന്റെ ഇനിയുള്ള നയങ്ങളിലേക്കുള്ള ദിശാസൂചികയുമാണു സാമ്പത്തിക സർവേ. ഇന്ത്യയുടെ ജിഡിപി വളർ‌ച്ചനിരക്ക് നടപ്പുവർഷം (2024-25) കഴിഞ്ഞ 4 വർഷത്തെ താഴ്ചയായ 6.4 ശതമാനത്തിലേക്ക് ഇടിയുമെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ഈമാസാദ്യം പുറത്തുവിട്ട ആദ്യ അനുമാനത്തിൽ വ്യക്തമാക്കിയിരുന്നു. 2022-23ൽ 7 ശതമാനവും 2023-24ൽ 8.2 ശതമാനവുമായിരുന്നു വളർച്ച. 2021-22ൽ 9.7 ശതമാനവും വളർന്നു.
ശരാശരി 7 ശതമാനം വളരുകയെന്ന ലക്ഷ്യം നടപ്പുവർഷവും അടുത്തവർഷവും കൈവരിക്കാനാകില്ലെന്നു സർവേ വ്യക്തമാക്കുന്നു. നടപ്പുവർഷത്തിന് സമാനമായ പ്രതിസന്ധികൾ അടുത്തവർഷവും പ്രതീക്ഷിക്കാമെന്ന സൂചനയുമാണ് ഇതു നൽകുന്നത്. സ്വകാര്യ ഉപഭോഗം വർധിച്ചതു ശുഭകരമാണ്. രാജ്യാന്തരതലത്തിൽ നിന്നുള്ള പണപ്പെരുപ്പം ഉൾപ്പെടെയുള്ള വെല്ലുവിളികളാണു പ്രതിസന്ധിയാവുക. റഷ്യ-യുക്രെയ്ൻ യുദ്ധം, മധ്യേഷ്യയിലെ സംഘർഷങ്ങൾ തുടങ്ങിയ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും തിരിച്ചടിയാണ്.
സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ നിർമാണ മേഖലയുടെ മോശം പ്രകടനമാണ് ജിഡിപി വളർച്ചയെ പ്രധാനമായും മന്ദഗതിയിലാക്കുന്നത്. വാണിജ്യ നിക്ഷേപ പദ്ധതികൾ കുറഞ്ഞതും നടപ്പുവർഷം ജിഡിപി വളർച്ചയെ 6.4 ശതമാനത്തിലേക്ക് ചുരുക്കാൻ കാരണമാകും. അടുത്ത സാമ്പത്തിക വർഷത്തോടെ നിക്ഷേപ പ്രവർത്തനങ്ങൾ മെച്ചപ്പെടുമെന്നാണു പ്രതീക്ഷ. 2047ഓടെ വികസിത ഭാരതം ആക്കുകയെന്ന ലക്ഷ്യത്തിന് കരുത്തേകുന്ന പ്രഖ്യാപനങ്ങൾ‌ ബജറ്റിലുണ്ടാകുമെന്നു പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
2047ഓടെ വികസിത രാജ്യമാകണമെങ്കിൽ രാജ്യം ശരാശരി 8 ശതമാനം പ്രതിവർഷ ജിഡിപി വളർച്ച നേടണം. ഇന്ത്യ അടുത്ത ഏതാനും വർഷം ശരാശരി 6.5 ശതമാനം വളർച്ചയാണ് കുറിക്കുകയെന്നാണ് രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) അനുമാനം. ലോകബാങ്ക്, ഗോൾഡ്മാൻ സാക്സ് തുടങ്ങിയവ വിലയിരുത്തുന്നത് 6 മുതൽ 6.7 ശതമാനം വരെ വളർച്ചയും. സാമ്പത്തിക അച്ചടക്കം പാലിച്ച് രാജ്യത്ത് ഉപഭോഗ വർധനയ്ക്കു വഴിയൊരുക്കി ജിഡിപി വളർച്ചയ്ക്കു പിന്തുണ നൽകണമെന്ന ദൗത്യമാണ് നിർമലയ്ക്കു മുന്നിലുള്ളത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.