Breaking News

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ; യുപിയില്‍ ഏഴ് ഘട്ടം, വോട്ടെണ്ണല്‍ മാര്‍ച്ച് 10ന്

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ചു സംസ്ഥാ ന ങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. ആദ്യ ഘട്ടം വോട്ടിങ് ഫെബ്രുവരിയില്‍ നടക്കുമെന്നും വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിന് നടത്തുമെന്നും കേന്ദ്ര തെര ഞ്ഞെടുപ്പ് കമ്മീഷന്‍ അറി യിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളി ലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. ആദ്യ ഘട്ടം വോട്ടിങ് ഫെബ്രുവരിയില്‍ നടക്കുമെന്നും വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിന് നടത്തുമെന്നും കേ ന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആദ്യ ഘട്ടം ഫെബ്രുവരി 10, രണ്ടാം ഘട്ടം ഫെബ്രുവരി 14, മൂ ന്നാം ഘട്ടം ഫെബ്രുവരി 20, നാലാം ഘട്ടം ഫെബ്രുവരി 23, അഞ്ചാം ഘട്ടം ഫെബ്രുവരി 27,ആറാം ഘട്ടം മാ ര്‍ച്ച് മൂന്ന്, ഏഴാം ഘട്ടം മാര്‍ച്ച് ഏഴ്, വോട്ടെണ്ണല്‍ മാര്‍ച്ച് 10 എന്നിങ്ങനെയാണ് വിവിധ തിയ്യതികള്‍.

ഉത്തര്‍പ്രദേശിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്. യുപിയില്‍ ഏഴ് ഘട്ടമായും മണിപ്പൂരില്‍ രണ്ട് ഘട്ട മായും പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഓരോ ഘട്ടമായും തെരഞ്ഞെടുപ്പ് നടത്തും. അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍വന്നു.

തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിലും ബിജപിയാണ് ഭരണ ത്തില്‍. ഉത്തര്‍ പ്ര ദേശ്, ഉത്തരാഖണ്ഡ്,ഗോവ,മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബിജെ പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി.

18.43 കോടി വോട്ടര്‍മാരാണ് ഈ അഞ്ചു സംസ്ഥാനങ്ങളിലൂം കൂടിയുള്ളത്. ഇതില്‍ 8.55കോടി വോട്ടര്‍ മാ ര്‍ സ്ത്രീകളാണ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിങ് സ്റ്റേഷനുകളുടെ എണ്ണം പതിനാറ് ശ ത മാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1250പേര്‍ക്ക് മാത്രം പ്രവേശനം നല്‍കാ നാ ണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി നല്‍ കാ മെന്നും ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് തീയതികള്‍:

1.ഉത്തര്‍പ്രദേശ്

ഒന്നാം ഘട്ടം: ഫെബ്രുവരി- 10
രണ്ടാംഘട്ടം: ഫെബ്രുവരി -14
മൂന്നാംഘട്ടം: ഫെബ്രുവരി- 20
നാലംഘട്ടം: ഫെബ്രുവരി-23
അഞ്ചാംഘട്ടം: ഫെബ്രുവരി- 27
ആറാംഘട്ടം: മാര്‍ച്ച് -3
ഏഴാംഘട്ടം: മാര്‍ച്ച് -7

2.പഞ്ചാബ് :ഫെബ്രുവരി 14

3.ഉത്തരാഖണ്ഡ് :ഫെബ്രുവരി 14

4.ഗോവ: ഫെബ്രുവരി 14 

5.മണിപ്പൂര്‍: ഒന്നാംഘട്ടം ഫെബ്രുവരി- 27, രണ്ടാംഘട്ടം- മാര്‍ച്ച് 3 (ഫലപ്രഖ്യാപനം മാര്‍ച്ച് 10)

  • റോഡ് ഷോകള്‍ക്ക് നിരോധനം :

കണിശമായ കോവിഡ് മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 15വരെ റോഡ് ഷോ, പദയാത്രകളും സൈക്കിള്‍ റാലികളും നടത്തരുത്. പ്രചാരണം കഴിവതും ഓണ്‍ ലൈ നില്‍ക്കൂടി നടത്തണം. ആള്‍ക്കൂട്ടം കൂടിയുള്ള പ്രചാരണം പാടില്ല. സാഹചര്യം വിലയിരുത്തിയതിന് ശേ ഷം, നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ലാദ പ്രകടനങ്ങള്‍ അനുവദി ക്കില്ല. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം.

  • കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ട്

കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ട് ഉപയോഗിക്കാം. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വാ ലറ്റുകള്‍ വീട്ടിലെത്തിക്കും. പോളിങ് സമയം ഒരുമണിക്കൂര്‍കൂടി നീട്ടി നല്‍കും.

  • സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് വര്‍ധിപ്പിച്ചു

യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപ യോഗിക്കാവുന്ന തുക 40 ലക്ഷമായി ഉയര്‍ത്തി. ഗോവയിലും മണിപ്പൂരിലും 28 ലക്ഷമായി ഉയര്‍ത്തി.

  • സ്ത്രീകള്‍ക്ക് പ്രത്യേക പോളിങ് സ്റ്റേഷന്‍

600 നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്നും എല്ലാ നിയമസഭാമണ്ഡലങ്ങളി ലും സ്ത്രീകള്‍ക്ക് പ്രത്യേക പോളിങ് സ്റ്റേഷനുണ്ടാകുമെന്നും കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയി ച്ചു.കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക ഏറെ വെല്ലുവിളി നിറഞ്ഞകാര്യമാണെന്നും ഒമിക്രോണ്‍ സാഹചര്യത്തില്‍ കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  • കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും

വോട്ടര്‍മാരുടെ സുരക്ഷയാണ് പ്രധാനമെന്നും അതിനായി കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലി ക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലുമായി ആകെ 18.34 കോടി വോട്ടര്‍മാരുണ്ടെ ന്നും ഇവര്‍ക്കായി 2,15,368 പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുമെന്നും അറിയിച്ചു. 24.5 ലക്ഷം പുതിയ വോട്ടര്‍ മാരുണ്ടാകും.

  • നാമനിര്‍ദേശപത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം

പോളിങ് സ്റ്റേഷനുകളില്‍ സുരക്ഷ ഉറപ്പാക്കുമെന്നും സൂചിപ്പിച്ചു. അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സ രിക്കുന്നവര്‍ക്ക് നാമനിര്‍ദേശപത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നും പോളിങ് സ്റ്റേഷനുകള്‍ 16 ശതമാനം വര്‍ധിപ്പിച്ചു

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.