Home

അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ അവധിയെടുത്താല്‍ ജോലി പോകും ; എയ്ഡഡ് അധ്യാപകര്‍ക്ക് അവധി അനുവദനീയമല്ലെന്ന് ഹൈക്കോടതി

കേരള വിദ്യാഭ്യാസ ചട്ടം സര്‍ക്കാര്‍,സ്വകാര്യ എയ്ഡഡ് അധ്യാപകര്‍ക്ക് ഒരു പോലെ ബാ ധകമാണെങ്കിലും ദീര്‍ഘാവധിയുടെ കാര്യത്തില്‍ എയ്ഡഡ് അധ്യാപകര്‍ക്ക് അ ഞ്ച് വ ര്‍ഷത്തിലധികം അവധി അനുവദനീയമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി

കൊച്ചി : തുടര്‍ച്ചയായ അഞ്ച് വര്‍ഷത്തെ അവധിക്ക് ശേഷം ജോലിയില്‍ പ്രവേശിക്കാത്ത എയ്ഡഡ് സ്‌ കൂള്‍ അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് ഹൈക്കോടതി. അഞ്ച് വര്‍ഷത്തിന് ശേഷവും അവധി നീ ണ്ടാല്‍ സര്‍വീസ് അവസാനിച്ചതായി കണക്കാക്കാമെന്ന് ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ദീര്‍ഘാവധിയുടെ കാര്യത്തില്‍ എയ്ഡഡ് അധ്യാപകര്‍ക്ക് അഞ്ച് വര്‍ഷത്തിലധികം അവധി അനുവദ നീയമല്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. കെ.ഇ ആറിലെ റൂള്‍ 56 ഉദ്ധരിച്ചാണ് വിധി. മലപ്പുറം ചെങ്ങോ ട്ടൂര്‍ എ.എം.എല്‍.എസ് അധ്യാപകനായിരിക്കെ അവധിയെടുത്ത എറണാകുളം സ്വദേശി ഷാജി പി.ജോ സഫിന്റെ ഹര്‍ജിയിലാണ് സു പ്രധാന ഉത്തരവ്. കേരള വിദ്യാഭ്യാസ ചട്ടം സര്‍ക്കാര്‍, സ്വകാര്യ എയ്ഡഡ് അധ്യാപകര്‍ക്ക് ഒരു പോലെ ബാധകമാണെങ്കിലും ദീര്‍ഘാവധിയുടെ കാര്യത്തില്‍ എയ്ഡഡ് അധ്യാപ ക ര്‍ക്ക് അഞ്ച് വര്‍ഷത്തിലധികം അവധി അനുവദനീയമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

2005 സെപ്തംബറില്‍ അഞ്ച് വര്‍ഷത്തെ അവധിയില്‍ ഇംഗ്ലണ്ടിലേക്ക് പോയ ഷാജി പി.ജോസഫിന് അ ഞ്ച് വര്‍ഷം കൂടി നീട്ടി അനുവദിച്ചു. വീണ്ടും അഞ്ച് വര്‍ഷം കൂടി അവധി ആവശ്യപ്പെട്ടെങ്കിലും മാനേജര്‍ അപേക്ഷ തള്ളി. ഇതിനെതിനെതിരെയാണ് കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ അധ്യാപകരുടേതിന് സമാനമായ നിയമങ്ങളാണ് അവധിയുടെ കാര്യത്തിലടക്കം എയ്ഡഡ് അധ്യാപകര്‍ക്ക് ബാധകമെന്നായി രുന്നു ഷാജിയുടെ വാദം. അവധി നല്‍കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് വ്യക്തമാക്കി സര്‍ക്കാറിന് കൈമാറണമെന്ന നടപടിക്രമം മാനേജര്‍ പാലിച്ചില്ലെന്നും വാദിച്ചു.

എന്നാല്‍, തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തെ അവധിക്ക് ശേഷം ജോലിക്ക് കയറിയില്ലെങ്കില്‍ സര്‍വീസില്‍ ഇല്ലാതാവുമെന്ന ചട്ടം സ്വകാര്യ എയ്ഡഡ് അധ്യാപകര്‍ക്കും ബാധകമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് സ ര്‍ക്കാര്‍ മേഖലയിലെ അധ്യാപകര്‍ക്ക് ബാധകമല്ല. അവധികഴിഞ്ഞിട്ടും ജോലിയില്‍ തിരികെ പ്രവേശി ക്കാത്ത സാഹചര്യത്തില്‍ മാനേജര്‍ക്ക് മറ്റ് നടപടിക്രമങ്ങള്‍ പാലിക്കേണ്ട ബാധ്യതയില്ലെന്നും ഉത്തരവില്‍ പറയുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.