അജ്മാൻ: ഒക്ടോബർ മാസത്തെ പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ച് അജ്മാൻ. ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കിലോമീറ്ററിന് 1.75 ദിർഹം ആയിരിക്കും നിരക്കെന്ന് അതോറിറ്റി അറിയിച്ചു. സെപ്തംബർ മാസത്തെ അപേക്ഷിച്ച് 1 ഫിൽസ് കുറവാണിത്. സെപ്തംബറിൽ ഒരു കിലോമീറ്ററിന് 1.80 ദിർഹമായിരുന്നു നിരക്ക്.
തുടർച്ചയായ രണ്ടാം മാസമാണ് അജ്മാനിൽ ടാക്സി നിരക്ക് കുറയുന്നത്. ഓഗസ്റ്റ് മാസത്തെ 1.83 ദിർഹമെന്ന നിരക്കിൽ നിന്നും മൂന്ന് ഫിൽസ് സെപ്തംബറിൽ കുറഞ്ഞിരുന്നു.
യുഎഇയിൽ ഒക്ടോബർ മാസത്തെ ഇന്ധനവില വില പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അജ്മാനിൽ ടാക്സി നിരക്ക് കുറച്ചത്. ഒക്ടോബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.66 ദിർഹമായിരിക്കും നിരക്ക്. സ്പെഷ്യൽ 95 പെട്രോളിന് ഒക്ടോബർ 1 മുതൽ 2.54 ദിർഹമാണ് വില. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.47 ദിർഹവും ഡീസൽ ലിറ്ററിന് 2.6 ദിർഹവുമാണ് വിലയെന്ന് അധികൃതർ വ്യക്തമാക്കി
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.