അച്യുതന് ഇരുകാലുകളും തളര്‍ന്നു കിടപ്പിലായ വൃദ്ധനാണ്. ശ്വാസകോശ പ്രശ്നങ്ങളെ തുടര്‍ന്ന് ഓക്സിജന്‍ സിലണ്ടറിന്റെ സഹായത്തോടയാണ് ശ്വസിക്കുന്നത്. കോ ര്‍പ്പറേറ്റ് കമ്പനിയില്‍ നിന്നും വാടകക്ക് എടുത്തതാണ് സിലണ്ടര്‍. സഹായിക്കാനാരുമില്ലാത്ത വ്യ ദ്ധന് സഹായങ്ങള്‍ ചെയ്യുന്നത് ജീവകാരുണ്യ പ്രവര്‍ത്തകനായ മോന്‍സി യാണ്. കോ വിഡിന്റെ വരവ് ഓക്സിജന്‍ ക്ഷാമത്തിനും വില കുത്തനെ കൂട്ടുന്നതിനും കാരണമാ യി. ഇത് അച്യുതന് താങ്ങാന്‍ പറ്റാത്ത വിധത്തിലായി. മോന്‍സി കമ്പനിക്കെതിരെ കേസ് കൊടുത്തു. തുടര്‍ന്ന് അച്യുതന്റെ ശ്വാസവും കമ്പനിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്രമേയം
കൊച്ചി : മാനവരാശിയുടെയും ജീവന്റെയും നിലനില്‍പ്പിനെ കുറിച്ച് പറയുന്ന അച്യുതന്റെ അവസാന ശ്വാസം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു. എറണാകുളം പ്രസ് ക്ളബില്‍ നടന്ന ചട ങ്ങില്‍ വനിതാ കമ്മിഷന്‍ മുന്‍ അംഗം ഡോ.മോനമ്മ കോക്കാട് പോസ്റ്റര്‍ പുറത്തിറക്കി. ഫെബ്രുവരി അ വസാനം റിലീസ് ചെയ്യുന്ന സിനിമ കാലികപ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
നവാഗതനായ ആര്‍. അജയ് സംവിധാനം ചെയ്ത സിനിമയാണ് അച്ുതന്റെ അവസാനശ്വാസം. ഷാജി കൈലാസിന്റെ അസിസ്റ്റന്റായിരുന്ന ആര്‍.അജയ് തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ച സനിമയാ ണിത്.ആഗോളവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും കടന്നുകയറ്റം മനുഷ്യജീവിത ത്തെ എത്രത്തോളം ബാധിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രമെന്ന് അജയ് പറഞ്ഞു.
അച്യുതന്‍ ഇരുകാലുകളും തളര്‍ന്നു കിടപ്പിലായ വൃദ്ധനാണ്. ശ്വാസകോശ പ്രശ്നങ്ങളെ തുടര്‍ന്ന് ഓക്സിജ ന്‍ സിലണ്ടറിന്റെ സഹായത്തോടയാണ് ശ്വസിക്കുന്നത്. കോ ര്‍പ്പറേറ്റ് കമ്പനിയില്‍ നിന്നും വാടകക്ക് എടു ത്തതാണ് സിലണ്ടര്‍. സഹായിക്കാനാരുമില്ലാത്ത വ്യദ്ധന് സഹായങ്ങള്‍ ചെയ്യുന്നത് ജീവകാരുണ്യ പ്രവര്‍ ത്തകനായ മോന്‍സി യാണ്. കോവിഡിന്റെ വരവ് ഓക്സിജന്‍ ക്ഷാമത്തിനും വില കുത്തനെ കൂട്ടു ന്നതി നും കാരണമായി.ഇത് അച്യുതന് താങ്ങാന്‍ പറ്റാത്ത വിധത്തിലായി. മോന്‍സി കമ്പനിക്കെതിരെ കേസ് കൊടുത്തു. തുടര്‍ന്ന് അച്യുതന്റെ ശ്വാസവും കമ്പനിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്ര മേ യം.
അച്യുതന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി പകര്‍ന്നാടിയത് നാടകരംഗത്ത് മികച്ച അഭിനേതാവിനുള്ള അംഗീകാരങ്ങള്‍ നേടിയ 72 കാരനായ ചിലമ്പനാണ്. ഹിറ്റായ അപ്പന്‍ സിനിമയില്‍ ബാലന്‍ മാഷായി പ്രേക്ഷകരുടെ കൈയ്യടി നേടിയ അഭിനേതാവ് കൂടിയാണ് ചിലമ്പന്‍. പോളി വത്സനും അപ്പന്‍, അമ്പിളി ചിത്രത്തിലൂടെ ശ്രദ്ധേയനായ അനി ല്‍ കെ. ശിവറാമും പ്രധാന വേഷത്തില്‍ എത്തുന്നു. പുതുമുഖം കി രണ്‍ ജീവകാരുണ്യ പ്രവര്‍ത്തകനായി വേഷമിട്ടു. പത്തോളം പുതുമുഖ താരങ്ങളും വേഷം കൈകാ ര്യം ചെയ്യുന്നുണ്ട്. ഇടുക്കിയുടെ ഗ്രാമീണ പശ്ചാത്തലത്തിലാണ് തരുണ്‍ സുധാകരന്‍ ക്യാമറ ചലിപ്പിച്ചത്.
പ്രെസ്റ്റോ മൂവീസിന്റെ ബാനറില്‍ ലിനു മേരി ആന്റണിയാണ് നിര്‍മ്മാതാവ്. കോ പ്രൊഡ്യൂസര്‍ സാബു ആ ലുങ്കല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിനി ജോര്‍ജ്, ഛായാഗ്ര ഹണം തരുണ്‍ സുധാകരന്‍, എഡിറ്റിംഗ് അ ശ്വിന്‍ നേരുമ്പുറം, ബി.ജി.എം മിലന്‍ ജോണ്‍, സംഗീതം അഖില്‍ രാജ്, മിലന്‍ ജോണ്‍, ഗാനരചന സാബു ആലുങ്കല്‍, പി.ആര്‍.ഒ ബിജു വൈശ്യന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ബിജു ഇരട്ടയാര്‍, മേക്കപ്പ് സുബിന്‍ കട്ട പ്പന, ആര്‍ട്ട് മജ്നു പി.കെ., അസോസിയേറ്റ് ഡയറക്ടര്‍ അജിത് പി.വിനോദന്‍.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.